കണ്ണൂര്‍: കണ്ണൂര്‍ കല്യാശ്ശേരി മാങ്ങാട് ദേശീയ പാതയില്‍ ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞ് അപകടം. ദേശീയപാത 66ല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 6.30 ഓടെ മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിന് സമീപമാണ് അപകടം നടന്നത്. കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് ഗ്യാസ് നിറയ്ക്കാനായി പോവുകയായിരുന്ന കെ.എ 01 എ.എച്ച്. 1995 നമ്ബര്‍ ലോറിയാണ് അപകടത്തിനിരയായത്, അപകട കാരണം വ്യക്തമല്ല. നിസ്സാര പരുക്കോടെ ഡ്രൈവര്‍ രക്ഷപെട്ടു.