ന്യുഡല്‍ഹി: മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, അടല്‍ ബിഹാരി വാജ്പേയ് എന്നിവര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ആം ആമ് അദ്മി പാര്‍ട്ടി നേതാവ് അശുതോഷിനെതിരെ കേസെടുക്കാന്‍ കോടതി നിർദ്ദേശിച്ചു.ഗാന്ധിജിയെ മോശക്കാരനാക്കിയുള്ള പരാമര്‍ശം കൊണ്ട് മാധ്യമശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ് അശുതോഷ് നടത്തിയത്. രാഷ്ട്രീയ ചേരിതിരിവുകള്‍ക്കാണ് ഈ പരാമര്‍ശങ്ങള്‍ കാരണമാവുകയെന്നും കോടതി നിരീക്ഷിച്ചു ലൈംഗികാപവാദത്തില്‍ കുടുങ്ങിയ എ.എ.പി മുന്‍ എം.എല്‍.എയെ പ്രതിരോധിക്കാനായി രാജ്യം ബഹുമാനിക്കുന്ന നേതാക്കള്‍ക്കെതിരെ കടുത്ത ലൈംഗികാപവാദങ്ങള്‍ പ്രചരിപ്പിച്ചു എന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് കോടതി അശുതോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. 2016ല്‍ അശുതോഷ് എഴുതിയ ബ്ലോഗിലായ മോശം പരാമര്‍ശമുള്ളത്.ഐ.പി.സി 292, 293 വകുപ്പുകള്‍ പ്രകാരമാണ് അശുതോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.