തിരുവനന്തപുരം: സംസ്ഥാനത്ത് കേരള കോണ്‍ഗ്രസ്-ബി എൻസിപിയിൽ ലയിക്കാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് ,
ദേശീയ തലത്തിൽ അന്തിമ ചർച്ചയ്ക്ക് ഇരു പാർട്ടികളും തയാറെടുത്തു കഴിഞ്ഞു. ജനുവരി ആറിന് അന്തിമ ചർച്ചകൾക്കായി ബാലകൃഷ്ണപിള്ള മുംബൈയ്ക്ക് പോകും. ർ ബാലകൃഷ്ണൻ ആണ് കേരളം കൊണ്ഗ്രെസ്സ് ബി ചെയര്മാന്, എൻസിപി അധ്യക്ഷൻ ശരത് പവാർ, പ്രഫുൽ പട്ടേൽ എന്നിവരുമായി ബാലകൃഷ്ണപിള്ള ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.
അതിനിടെ ലയനം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ മാസ്റ്റർ അറിയിച്ചു . എന്നാൽ ചർച്ചകൾ ഏത് തലം വരെയെത്തി എന്നതിന് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല , . എൻസിപി സംസ്ഥാന ഘടകത്തിലെ തോമസ് ചാണ്ടി വിഭാഗമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ.
കേരള കോണ്‍ഗ്രസ്-ബി എൻസിപിയിൽ ലയിച്ചു കഴിഞ്ഞാൽ പാർട്ടിക്ക് ഒരു എംഎൽഎ സ്ഥാനം കൂടി ലഭിക്കും. ഇതു വഴി ഒഴിഞ്ഞു കിടക്കുന്ന എൻസിപിയുടെ മന്ത്രിപദവിയിലേക്ക് കെ.ബി.ഗണേഷ്കുമാറിനെ അവരോധിക്കാനാണ് തോമസ് ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നത്. എ.കെ.ശശീന്ദ്രൻ അനുകൂലികൾ ഇക്കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല. ഇത് പാർട്ടി തലത്തിൽ പുതിയ സംഘര്ഷങ്ങള്ക് വഴിവെക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്,
ശശീന്ദ്രനും തോമസ് ചാണ്ടിയും പുറത്തായതിനാൽ അതായത് , ഹണിട്രാപ്പിൽ കുടുങ്ങി ശശീന്ദ്രനും കായൽ കൈയേറ്റത്തിന്‍റെ പേരിൽ തോമസ് ചാണ്ടിയും രാജിവച്ചതോടെ എൻസിപിക്ക് നിലവിൽ മന്ത്രിമാരില്ല. ഇരുവരുടെയും കേസുകൾ തീരാതെ മന്ത്രിപദത്തിൽ എത്താൻ കഴിയില്ലെന്ന സ്ഥിതിവന്നതോടെയാണ് തോമസ് ചാണ്ടിയും കൂട്ടരും പുതിയ നീക്കം നടത്തുന്നത്. ശശീന്ദ്രന്‍റെ മന്ത്രിസഭാ പ്രവേശനം തടയുക എന്ന ലക്ഷ്യവും തോമസ് ചാണ്ടി വിഭാഗത്തിനുണ്ടെന്നാണ് റിപ്പോർട്ട്. എന്തായാലും ഒരേ പാർട്ടിക്കകത്തും തന്നെ ഇരുവിഭാഗങ്ങളുടെ ശീത പോരാട്ടം നടക്കുകയാണ് .,