കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വര്‍ഗീയ വിഷംചീറ്റി ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പ് ഹിന്ദുവും മുസ്ലിമും തമ്മിലുള്ള വിഷയമാണെന്ന് ബിജെപി എംഎല്‍എ. കുടിവെള്ളം, റോഡ് എന്നിവയല്ല വരുന്ന തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം, ഹിന്ദുവും മുസ്ലിമുമാണ് വിഷയമെന്ന് ബിജെപി നേതാവ് സഞ്ജയ് പാട്ടീല്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
“ഞാന്‍ സഞ്ജയ് പാട്ടീല്‍, ഞാന്‍ ഹിന്ദുവാണ്, ഇത് ഹിന്ദു രാഷ്ട്രമാണ്. രാമക്ഷേത്രം നിര്‍മിക്കണമെന്ന് നമ്മള് ആഗ്രഹിക്കുന്നു. എന്നാല്‍ ലക്ഷ്മി ഹെബാളികര് (മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും സ്ഥാനാര്‍ഥിയുമാണ് ലക്ഷ്മി) പറയുന്നു, കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ ബാബറി മസ്ജിദ് നിര്‍മിക്കുമെന്ന്. ബാബറി മസ്ജിദ് നിര്‍മിക്കണമെന്നും ടിപ്പു ജയന്തി ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും കോണ്‍ഗ്രസിനു വോട്ട് ചെയ്യണം. ശിവജിയെ ആഗ്രഹിക്കുന്നവരും രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആഗ്രഹിക്കുന്നവരും ബിജെപിക്ക് വോട്ട് ചെയ്യണം’- സഞ്ജയ് പാട്ടീല്‍ പറഞ്ഞു. ബെലാഗവി മണ്ഡലത്തില്‍നിന്നുള്ള ജനപ്രതിനിധിയാണ് സഞ്ജയ് പാട്ടീല്‍.