വീണ്ടും ദിലീപ് വാർത്തകളിൽ നിറയുകയാണ് ; ഒരിടവേളയ്ക്ക് ശേഷം പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് വീണ്ടും വാര്‍ത്തകളില്‍ സജീവമാകുന്നു. ജയിലില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപ് സിനിമാ ചിത്രീകരണവുമായി വീണ്ടും തിരക്കുകളിലേക്ക് കടന്നിരുന്നു. ആക്രമിക്കപ്പെട്ട നടി അതിനിടെ വിവാഹിതയുമായി. സിനിമയില്‍ വീണ്ടും സജീവമായ ദിലീപിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് പുതിയ വാർത്ത .
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കേസിലെ 14 പ്രതികള്‍ക്കും സമന്‍സ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഈ മാസം 14ന് കോടതിയില്‍ ഹാജരാകാനാണ് സമന്‍സില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണം.
കേസില്‍ നടന് ദിലീപിനെ എട്ടാംപ്രതിയാക്കി അന്വേഷണ സംഘം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 1542 പേജുള്ള കുറ്റപത്രത്തില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യര്‍ ഉള്‍പ്പെടെ 355 സാക്ഷികളാണുള്ളത്. ഇതില്‍ അന്പതോളംപേര് സിനിമാ മേഖലയില്‍നിന്നുള്ളവരാണ്. മൊബൈല്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ ആകെ 400 രേഖകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരുന്നു.
ഒന്നാം പ്രതിയായ സുനില്‍ കുമാറിന്റെ(പള്‍സര്‍ സുനി) നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അശ്ലീലചിത്രങ്ങല് പകര്‍ത്തിയ സംഭവം നടന്നത്. ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികളെ ഉള്‍പ്പെടുത്തി ഏപ്രില്‍ 18ന് ആദ്യകുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.. ഇനി എന്തൊക്കെ നടക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം ;