ക്രിസ് ഗെയിലിനെ ആർക്കും വേണ്ട ; സ്റ്റോക്സിന് വേണ്ടി അടിപിടി ; യുവരാജിന് 2 കോടി ; ഐ പി എൽ താരലേലം തകർക്കുന്നു ;

home-slider indian sports

ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താരലേലത്തിന് ഇന്ന് ബംഗളൂരുവില്‍ തുടക്കം. രണ്ടു ദിനങ്ങളിലായാണ് താരലേലം. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സാണ് ലേലം പുരോഗമിക്കുന്നതിനിടെയില്‍ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയത്. സ്റ്റോക്സിനെ രാജസ്ഥാന്‍ റോയല്‍സ് 12.5 കോടി രൂപയ്ക്ക് ഏറ്റെടുക്കം. ഓസ്ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ 9.4 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സ്വന്തമാക്കിയപ്പോള്‍ ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല്ലിനെ 9 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സും ടീമിലെടുത്തു. വിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡിനെ 5.40 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും നിലനിര്‍ത്തി. അതേസമയം, ഹിറ്റ്മാന്‍ ക്രിസ് ഗെയ്ലിനെ ആദ്യഘട്ടത്തില്‍ ആരും ടീമിലെടുത്തില്ല. ജോറൂട്ടിനേയും മുരളി വിജയിനേയും സ്വന്തമാക്കാനും ടീമുകള്‍ ആരും മുതിര്‍ന്നില്ല.

ലേലത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് കിങ്സ് ഇലവന്‍ പഞ്ചാബാണ്. ചെന്നൈയിലേക്ക് മടക്കി എത്തിക്കുമെന്ന് ധോണി ഉറപ്പു നല്‍കിയ രവിചന്ദ്രന്‍ അശ്വിനെ 7.60 കോടി രൂപയ്ക്ക് കിങ്സ് ഇലവന്‍ പഞ്ചാബ് റാഞ്ചി. ഇതോടൊപ്പം ടീം കൈക്കലാക്കിയതു രാഹുല്‍, കരുണ്‍ നായര്‍ തുടങ്ങി നിരവധി താരങ്ങളെയാണ്്.

ലോകേഷ് രാഹുലിനെ 11 കോടിക്ക് കിങ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയപ്പോള്‍ കരുണ്‍ നായരെ 6.5 കോടിക്കാണ് ടീം വാങ്ങിച്ചത്. റൈറ്റ് ടു മാച്ച്‌ (ആര്‍ടിഎം) കാര്‍ഡ് വഴി ശിഖര്‍ ധവാനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തി. 5.20 കോടി രൂപയ്ക്കാണ് ധവാനെ സണ്‍റൈസേഴ്സ് നിലനിര്‍ത്തിയത്.അതേസമയം, ക്രിസ് ഗെയിലിനെ ആദ്യ ഘട്ടത്തില്‍ ഒരു ടീമും സ്വന്തമാക്കിയില്ല.

പതിനൊന്നു രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളാണു പണക്കൊഴുപ്പിന്റെ ഐപിഎല്‍ താരലേലത്തിന് ഭാഗ്യപരീകഷമവുമായി എത്തിയിരിക്കുന്നത്. 360 ഇന്ത്യന്‍ താരങ്ങളും 218 വിദേശതാരങ്ങളും ഉള്‍പ്പെടുന്ന ബ്രഹ്മാണ്ഡ ലേലത്തില്‍ എട്ടു ടീമുകളിലായി പരമാവധി 182 കളിക്കാര്‍ക്കാണ് അവസരമൊരുങ്ങുക.

താരലേലത്തില്‍നിന്ന്:

ശിഖര്‍ ധവാന്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 5.2 കോടി
ആര്‍ അശ്വിന്‍ – കിങ്സ് ഇലവന്‍ പഞ്ചാബ് – 7.6 കോടി
ലോകേഷ് രാഹുല്‍- കിങ്സ് ഇലവന്‍ പഞ്ചാബ് -11 കോടി
കരുണ്‍ നായര്‍- കിങ്സ് ഇലവന്‍ പഞ്ചാബ്-6.5 കോടി
കിറോണ്‍ പൊള്ളാര്‍ഡ് – മുംൈബ ഇന്ത്യന്‍സ് – 5.4 കോടി
ക്രിസ് ഗെയില്‍ – ആദ്യഘട്ടത്തില്‍ വാങ്ങാന്‍ ആളില്ല)
ഫാഫ് ഡ്യുപ്ലെസിസ്-ചെന്നൈ സൂപ്പര്‍ കിങ്സ്-1.6 കോടി
ബെന്‍ സ്റ്റോക്സ് – രാജസ്ഥാന്‍ റോയല്‍സ് – 12.5 കോടി
അജിങ്ക്യ രഹാനെ – രാജസ്ഥാന്‍ റോയല്‍സ് – 4 കോടി
മിച്ചല്‍ സ്റ്റാര്‍ക്ക് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 9.4 കോടി
ഹര്‍ഭജന്‍ സിങ് – ചെന്നൈ സൂപ്പര്‍ കിങ്സ് – 2 കോടി
ഷാക്കിബ് അല്‍ ഹസന്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 2 കോടി
ഗ്ലെന്‍ മാക്സ്വെല്‍ – ഡല്‍ഹി ഡെയര്‍ഡെവിള്‍സ് – 9 കോടി
ഗൗതം ഗംഭീര്‍ – ഡല്‍ഹി ഡെയര്‍ഡെവിള്‍സ് – 2.8 കോടി
ഡ്വെയിന്‍ ബ്രാവോ – ചെന്നൈ സൂപ്പര്‍ കിങ്സ് – 6.4 കോടി
കെയ്ന്‍ വില്യംസന്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 3 കോടി
ജോ റൂട്ട് – ആദ്യഘട്ടത്തില്‍ വാങ്ങാന്‍ ആളില്ല
യുവരാജ് സിങ് – കിങ്സ് ഇലവന്‍ പഞ്ചാബ് – 2 കോടി

Leave a Reply

Your email address will not be published. Required fields are marked *