ഇത്തവണത്തെ ക്രിസ്റ്മസിന് തീയേറ്റർ കുലുങ്ങിയേക്കുക്കും … കാരണം മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വളരെ പ്രതീക്ഷയോടെ വരുന്ന മാസ്റ്റർപീസ് , ഉം ജയസുര്യയുടെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നായ ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗമായ ആട് 2 ഉം ഒരുമിച്ചാണ് തീയേറ്ററുകളിൽ എത്തുന്നത് ..
കൊച്ചി > മമ്മൂട്ടിയുടെ ക്രിസ്മസ് റിലീസ് ചിത്രം മാസ്റ്റര്‍പീസിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.ക്യാന്പസ് പശ്ചാത്തലമാക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ്.
അഫ്സല് ആലപിച്ച മനോഹരമായ മേലേ സൂര്യന് മിന്നിത്തിളങ്ങിടുന്പോള് എന്ന ഗാനമാണ് ദൃശ്യങ്ങള്‍ക്ക് പശ്ചത്തലമായി നല്‍കിയിരിക്കുന്നത്. ഒരിടവേളക്കുശേഷം മമ്മൂട്ടി, അജയ് വാസുദേവന്‍ , ഉദയ്കൃഷ്ണ എന്നിവര്‍ ഈ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. പൂനം ബജ്വയും വരലക്ഷമി ശരത്കുമാറുമാണ് മാസ്റ്റര്‍പീസിലെ നായികമാര്‍.
ക്യാംപസ് പശ്ചാത്തലത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന് , ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്മാന്, സന്തോഷ് പണ്ഡിറ്റ് തുടങ്ങി വന്‍ താരനിരയാണ് അണി നിരക്കുക.
ആട് 2 ഡിസംബർ 22ന് റിലീസ് ചെയ്യുമെന്നാണ് നിർമാതാവ് വിജയ് ബാബു അറിയിച്ചത്.
മിഥുൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് അഭിനയിച്ചിരുന്നവർ തന്നെയാണ് രണ്ടാം ഭാഗത്തും അണിനിരക്കുന്നത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ പിങ്കി എന്ന ആട് ഒരു ആട്ടിൻ കുട്ടിക്ക് ജന്മം നൽകിയിരുന്നു. ആദ്യ ഭാഗത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആക്ഷനും കോമഡിയും ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കാമെന്നാണ് സംവിധായകൻ ഉറപ്പുനല്‍കുന്നത്. രണ്ടാം ഭാഗത്തിൽ ഷാജി പാപ്പന്റെ ജീവിതത്തിലെ മറ്റൊരു സംഭവമായിരിക്കും പറയുക.
ചിത്രത്തിലെ സംഗീതമൊരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് ഫ്രൈഡേ ടിക്കറ്റ്സ് ആണ്.
ചിത്രത്തിന്റെ ആദ്യഭാഗം ബോക്സ് ഓഫീസിൽ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും ജയസൂര്യയുടെ ഷാജിയേട്ടനെയും ശിങ്കിടികളെയും വിനായകന്റെ കഥാപാത്രത്തെയുമെല്ലാം പ്രേക്ഷകർ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആദ്യ ഭാഗത്തിനു ശേഷം ആൻമരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങൾ മിഥുൻ മാനുവൽ സംവിധാനം ചെയ്യ്തിരുന്നു. അതിനു ശേഷമാണ് ആട് 2 ഒരുക്കിയത്.