ക്രിക്കറ്റില്‍ നിന്ന് വിടപറയാനൊരുങ്ങി യുവരാജ് സിങ്ങ്

home-slider indian sports

ന്യൂഡല്‍ഹി: 2019ൽ ക്രിക്കറ്റില്നിന്നും വിരമിക്കുമെന്നു പ്രശസ്ത ക്രിക്കറ്റ് താരം
യുവരാജ് സിങ്ങ്. ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന 2019 ലോകകപ്പിന് ശേഷമായിരിക്കും മത്സരരംഗത്തോട് വിടപറയുകയെന്നു യുവരാജ് സിങ്ങ് പറഞ്ഞു. ഏകദിനത്തില്‍ 14 സെഞ്ചുറിക്ക് ഉടമയായ യുവരാജ് കഴിഞ്ഞവര്‍ഷം ജൂണിലാണ് അവസാനമായി ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്.

ഏതുതലത്തിലുള്ള ക്രിക്കറ്റായാലും ശരി, 2019 വരെ കളിക്കും. അതിനുശേഷം വിടപറയല്‍ പ്രഖ്യാപിക്കും. 2000 മുതല്‍ ഞാന്‍ അന്താരാഷ്ട്ര വേദിയിലുണ്ട് – 36-കാരനായ യുവരാജ് പറഞ്ഞു.ഇന്ത്യക്കുവേണ്ടി 40 ടെസ്റ്റും 304 ഏകദിനവും 58 ടി-20 മത്സരവും യുവി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയോടെ 1900 റണ്‍സും ഏകദിനത്തില്‍ 8701 റണ്‍സും ടി-20യില്‍ 1177 റണ്‍സും നേടിയിട്ടുണ്ട്. മികച്ച ഓള്‍റൗണ്ടര്‍കൂടിയായ ഈ ചണ്ഡീഗഢുകാരന്‍ ഏകദിനത്തില്‍ 111 വിക്കറ്റും ടെസ്റ്റില്‍ ഒന്‍പതും ടി-20യില്‍ 28 വിക്കറ്റിനും ഉടമയാണ്.

Leave a Reply

Your email address will not be published. Required fields are marked *