ക്യാപ്റ്റൻ ഒരു ഓർമപ്പെടുത്തലാണ്, വി.പി.സത്യൻ ആയി ജയസൂര്യ ജീവിച്ചു; ക്യാപ്റ്റൻ റിവ്യൂ വായിക്കാം

film news movies

ട്രെയിലറും ടീസറും വന്നപ്പോൾ തന്നെ ഉറപ്പിച്ചതാണ് ക്യാപ്റ്റനെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ… ആ തീരുമാനത്തിൽ ഇന്ന് അഭിമാനിക്കുന്നു
ഇതിഹാസത്തെ അറിയാൻ വൈകിയതിൽ എന്നോട് തന്നെ തോന്നിയ നാണക്കേട് അതാണ് ഈ സിനിമ എനിക്ക് നൽകിയത്

കാൽ പന്തുകളിക്കായി സ്വന്തം ജീവിതം ഉഴിഞ്ഞു വച്ച വി.പി സത്യനെന്ന അധ്യായം ഇന്ന് അഭ്രപാളിയിൽ തെളിഞ്ഞപ്പോൾ പ്രതിഫലനം പ്രേക്ഷകന്റെ കണ്ണുനീർ തുള്ളിയിലാണ്.

സത്യനായി പകർന്നാടിയ ജയസൂര്യ ആ കഥാപാത്രത്തിനോട് തന്നാൽ കഴിയും വിധം പൂർണ നീതി പുലർത്തിയിട്ടുണ്ട് , സത്യേട്ടൻ എന്ന വി.പി.സത്യൻ ആയി ജയസൂര്യ ജീവിച്ചു..ജയേട്ടന്റെ ഒരു കരിയർ ബെസ്റ്റ് പെർഫോമൻസ്.എന്നാൽ ആ പൂർണത സിനിമയിലെ കളികളിൽ കൊണ്ടുവരാൻ നവാഗതനായ പ്രജേഷ് സെന്നിനായില്ല. ആ പോരായ്മകൾക്കു മേൽ മുഖം തിരിക്കാൻ സത്യന്റെ ജീവിതം തന്നെ ധാരാളമായതിനാൽ സിനിമ കാണുമ്പോഴുള്ള വിരസത ഒഴിവാകുന്നു.

കളിയോടുള്ള അതിയായ അഭിനിവേശവും ഒരു ഘട്ടത്തിൽ അഭിമുകീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളാൽ ഉഴറുന്ന സത്യന്റെ ജീവിതത്തെ അല്പം ഡ്രമാറ്റിക് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.സിനിമയുടെ വേഗത്തെ അത് പിന്നോട്ട് വലിക്കുന്നുണ്ടെങ്കിലും കഥ അത് ആവശ്യപ്പെടുന്നുണ്ട്.ഒപ്പം ഗോപി സുന്ദറിന്റെ മികച്ച പശ്ചാത്തല സംഗീതം കൂടിയാവുമ്പോൾ സിനിമയുടെ ഇഴച്ചിലിൽ പോലും ആസ്വാദനം സാധ്യമാണ്.

സിദ്ദിക്കും രഞ്ജിപണിക്കരുമെല്ലാം തങ്ങളുടെ ഭാഗങ്ങൾ പൂര്ണമാക്കി.സത്യന്റെ ഭാര്യയായി വേഷമിട്ട അനു സിതാരയുടെ ക്ലൈമാക്സ്‌ പോർഷനോട് അടുക്കുമ്പോഴുള്ള രംഗങ്ങൾ മികച്ചതായിരുന്നു.
രണ്ടാം പകുതിയിൽ മമ്മൂക്ക സീൻ തീയേറ്ററിൽ ഉണ്ടാക്കിയ ഓളം 👌

സ്പോർട്സ്കൂടി ഡിമാൻഡ് ചെയ്യുന്ന സിനിമ എന്ന രീതിയിൽ ഛായാഗ്രഹണം നിലവാരത്തിലെത്തിയില്ല.ഒരു പക്ഷെ സ്പോർട്സ് ചിത്രം എന്ന രീതിയിൽ സമീപിക്കുന്ന പ്രേക്ഷകർക്ക് നിരാശയാവാം ക്യാപ്റ്റൻ.യഥാക്രമം കാലഘട്ടവും കാലഘട്ട മാറ്റങ്ങളും ഉൾക്കൊണ്ടു അത് ചിത്രീകരിക്കാൻ സംവിധായകനായില്ല.സെറ്റ് വർക്കുകളും പൂർണ തൃപ്തികരമായില്ല.

ക്യാപ്റ്റൻ ഒരു ഓർമപ്പെടുത്തലാണ് സത്യൻ എന്ന വ്യക്തി പതിപ്പിച്ച വ്യക്തി മുദ്രക്കു മേലുള്ള വർണം പൂശൽ

ഒരു സ്ലോ പേസ്ഡ് ബയോഗ്രാഫിക്കൽ സിനിമ എന്ന രീതിയിൽ സമീപിച്ചാൽ തീർച്ചയായും സത്യന്റെ ജീവിതം ഒരനുഭവമാവും

ഈ പടം ചെയ്യാൻ മുന്നിട്ട് ഇറങ്ങിയ സംവിധായകനും അണിയറ പ്രവർത്തകർക്കും അഭിനന്ദങ്ങൾ
ഇത് ഒരു 100 കോടി കളക്ഷൻ നേടാൻ ഉള്ളത് അല്ല…ഒരു അനുഭവമാണ്…ഓരോ മലയാളിയും അറിയണ്ടേ അനുഭവം
പടം കഴിഞ്ഞ കിട്ടിയ ഓരോ കയ്യടിയും ഈ സിനിമക്ക് ഉള്ളതല്ല…സത്യേട്ടൻ വേണ്ടി ഉള്ളതാ
അദ്ദേഹം പറയാൻ ആഗ്രഹിച്ചതും അത് തന്നെ ആയിരിക്കും….”My confidence is my fitness ”

Verdict:-3/5

Leave a Reply

Your email address will not be published. Required fields are marked *