ഗോള്‍ഡ് കോസ്റ്റ്: ബോക്‌സിങ് വനിതാ വിഭാഗം 48 കിലോ വിഭാഗത്തിൽ മേരി കോം ഇന്ന് സ്വര്‍ണ്ണം നേടി. അഞ്ചു തവണ ലോകചാമ്പ്യായായ മേരികോം നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ പരാജയപ്പെടുത്തിയാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. 20 സ്വര്‍ണ്ണ മെഡലുകള്‍ നേടി ഇന്ത്യ മെഡല്‍ നിലയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി .
ബോക്‌സിങ് 52 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ഗൗരവ് സോളങ്കിയും, ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിളില്‍ സഞ്ജീവ് രാജ്പുതും സ്വര്‍ണം നേടി.ഇതിനുപുറമെ പുരുഷന്മാരുടെ 49 കിലോ വിഭാഗം ബോക്സിങില്‍ അമിത് പങ്കല്‍ വെള്ളി മെഡല്‍ നേടി.മേരികോമിനു പുറമേ അഞ്ച് ഇന്ത്യൻ താരങ്ങൾ കൂടി ബോക്സിംഗിൽ ഇന്ന് ഫൈനലിന് ഇറങ്ങുന്നുണ്ട്.