കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വർണ്ണ വേട്ട തുടരുന്നു ;രാജ്യത്തിന്‍റെ സുവർണ്ണ സ്വപ്നങ്ങള്‍ക്ക് നിറം പകർന്ന് സതീഷ് കുമുറിനു മൂന്നാം സ്വർണ്ണം

home-slider indian other sports sports top 10

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഭാരോദ്വഹനത്തില്‍ സതീഷ്കുമാര്‍ ശിവലിംഗമാണ് രാജ്യത്തിന്‍റെ സുവര്‍ണ സ്വപ്നങ്ങള്‍ക്ക് വീണ്ടും നിറംപകര്‍ന്നത്. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് സതീഷിന്‍റെ നേട്ടം. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി.മൂന്ന് സ്വര്‍ണത്തിനു പുറമേ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.

ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയും രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടും ബഹുദൂരം മുന്നിലാണ്.ഓസ്ട്രേലിയയ്ക്ക് 15 സ്വര്‍ണ്ണവും ഇംഗ്ലണ്ടിനു 12 സ്വര്‍ണ്ണവുമാണ് നിലവിലെ സ്ഥിതി.

Leave a Reply

Your email address will not be published. Required fields are marked *