കോടിയേരി വിവാദത്തിനു പിന്നിൽ ദിലീപോ? whatsapp ൽ പ്രചരിക്കുന്ന വാർത്ത.

home-slider kerala movies politics

 

കൊച്ചി: സിപിഎമ്മിനെ പിടിച്ചു കുലുക്കിയ ബിനോയ് കോടിയേരിയുടെ ദുബായ് പണം ഇടപാട് വിവാദത്തിനു പിന്നിലെ യഥാർഥ വില്ലൻ സിനിമാ താരം ദിലീപ്. കേട്ടാൾ ഞെട്ടുമെങ്കിലും കേരളത്തിൽ കഴിഞ്ഞ ഒരു വർഷമായി അരങ്ങേറുന്ന വമ്പൻ സംഭവങ്ങളുടെ പിന്നാമ്പുറ കഥകൾ ഞെട്ടിക്കുന്നതാണ്. ബിനോയ് കോടിയേരിക്കെതിരെ പിബിയിൽ ലഭിച്ച പരാതിക്ക് പിന്നിൽ യെച്ചൂരിയും ബേബി പക്ഷവുമാണെന്നു മാധ്യമങ്ങൾ പാടി നടക്കുമ്പോഴും അണിയറയിൽ പകവീട്ടലും പകരം ചോദിക്കലും അരങ്ങേറുന്നത് സിനിമാ – രാഷ്ട്രീയ മേലാളൻമാർ തമ്മിൽ. ദിലീപിനെ ജയിലിലേക്ക് വലിച്ചിഴച്ച കേസിനു പിന്നിലും പിന്നീട് സിപിഎമ്മിനെ പിടിച്ചുലച്ച വിവാദത്തിനു പിന്നിലു നിലനിൽക്കുന്നത് വർഷങ്ങളായി നിലനിൽക്കുന്ന കുടിപകയാണെന്ന വിവരമാണ് പുറത്തു വരുന്നത്. ബിനോയ് കോടിയേരി വിവാദം കെട്ടടക്കിയതിനു പിന്നാലെയാണ് സംഭവങ്ങളുടെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തേക്ക് വരുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരി മലയാള സിനിമയിൽ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജോഷി മാത്യു ചിത്രം മാൻ ഓഫ് ദ മാച്ചിലൂടെയായിരുന്നു ബിനീഷിന്‍റെ സിനിമാ പ്രവേശം. സിപിഎമ്മം നേതാക്കളും ഇടത് എഴുത്തുകാരുമായി മലയാള സിനിമയ്ക്കുള്ള നല്ല ബന്ധം മുതലാക്കി ബിനീഷ് യുവ സിനിമാക്കാർക്കിടയിൽ ഒരു സംഘം തീർത്തു. അഛന്‍റെ രാഷ്ട്രീയം തന്നെയായിരുന്നു ബിനീഷിന്‍റെ കരുത്ത്.

അഭിനയത്തിൽ വട്ട പൂജ്യമാണെങ്കിലും ബിനീഷിന്‍റെ ഇടപെടൽ എതിർഭാഗത്തുള്ള ദിലീപ് പക്ഷത്തിനു എന്നും കനത്ത വെല്ലുവിളിയായിരുന്നു. മലയാള സിനിമയെ കൈപ്പിടിയിലൊതുക്കിയ മോഹൻലാൽ പക്ഷത്തെ വെട്ടിച്ച് സിനിമാ രംഗത്തെ കൈയിലൊതുക്കാനായിരുന്നു ദിലീപിന്‍റെ ശ്രമം. എന്നാൽ ബിനീഷ് കോടിയേരിയുടെ രാഷ്ട്രീയ ബന്ധം മറയാക്കി ചിലർ ഇതിനു എതിരു നിന്നു. ഇതോടെ ഇരുപക്ഷവും സിനിമയിൽ ബന്ധ വൈരികളായി മാറിയിരുന്നു.

ഇതിനിടെയാണ് നടി കേസ് ഉണ്ടാകുന്നത്. തുടക്കത്തിൽ സംശയ നിഴലിലായിരുന്ന ദിലീപിന്‍റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങളെ നീക്കിയത് പിന്നീട് ബിനീഷ് കോടിയേരിയുടെ വൈരാഗ്യ ബുദ്ധിയായിരുന്നു. അഛൻ കോടിയേരി ബാലകൃഷ്ണന്‍റെ കൂടി പിന്തുണയോടെ ആഭ്യന്തര വകുപ്പിനെ കൈയിലെടുത്ത് നടത്തിയ നീക്കത്തിൽ ദിലീപ് 80 ദിവസത്തോളം ജയിലിൽ കിടന്നു. ഇതിനായി നടത്തിയ പദ്ധതികൾ വളരെ വലുതാണെന്നും രാഷ്ട്രീയ രംഗത്തു നിന്നും സൂചന ലഭിക്കുന്നുണ്ട്. ദിലീപ് കേസിനു പിന്നിലെ കഥകൾ തേടി നടന്നവർ ബിനീഷിന്‍റെ പങ്ക് അറിഞ്ഞതുമില്ല.

ദിലീപ് ജയിൽ മോചിതനായതോടെയാണ് കഥയുടെ രണ്ടാം അങ്കത്തിനു തുടക്കമായത്. ബിനീഷിന്‍റെയും ബിനോയിയുടെയും ദുബായ് ബിസിനസ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും ദിലീപിനു മനപാഠമാണ്. ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന ദിലീപ് – നാദിർഷ ടീമിന്‍റെ പിന്നീടുള്ള ലക്ഷ്യം തന്നെ കോടിയേരി ടീമിന്‍റെ നട്ടെല്ലൊടിക്കുക എന്നതായിരുന്നു. ഇതിനു ദുബായിലെ പ്രമുഖ വ്യവസായിയും ഇവരോടൊപ്പം ചേർന്നതായിട്ടാണ് വിവരം. ഇതോടെ ബിനോയ് കോടിയേരിക്കെതിരെയുള്ള ആദ്യ അമ്പ് പുറത്തു വന്നു. പിന്നാലെ വരാനിരിക്കുന്നത് വമ്പൻ വെളിപ്പെടുത്തലുകളാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *