കോടികൾ കടത്തിലാക്കി ഇന്ത്യന്‍ ബാങ്കുകളെ വെട്ടിച്ച് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ വിവാഹിതനാകുന്നു.
മല്യയുടെ തകര്‍ന്ന വിമാന കമ്ബനി കിംഗ് ഫിഷറില്‍ ജോലി ചെയ്തിട്ടുള്ള എയര്‍ഹോസ്റ്റസ് പിങ്കി ലാല്‍വാനിയാണ് അദ്ദേഹത്തിന്റെ പ്രതിശ്രുത വധു. ഏറെക്കാലമായി ഇവര്‍ ഇഷ്ടത്തിലായിരുന്നു. മല്യയുടെ എല്ലാവിധ പ്രതികൂല അനുഭവങ്ങള്‍ക്കിടയിലും നിഴല്‍ പോലെ ഇവര്‍ കൂടെ നിന്നിരുന്നു.
2011ല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായി ജോലി ആരംഭിക്കുന്നതോടെയാണ് പിങ്കിയും മല്യയും തമ്മില്‍ പരിചയത്തിലാകുന്നത്. പിങ്കി കിംഗ്ഫിഷറിന്റെ പരസ്യങ്ങളും അഭിനയിച്ചിട്ടുണ്ട്.
62കാരനായ അദ്ദേഹത്തിന്റെ മൂന്നാമത്തെ വിവാഹമാണിത്. കിംഗ്ഫിഷറിലെ എയര്‍ഹോസ്റ്റസ് ആയിരുന്ന സമീറ തിയാബ്ജിയെയും പിന്നീട് രേഖ മല്യയെയുമാണ് വിജയ് മല്യ വിവാഹം കഴിച്ചിരുന്നത്. ബ്രിട്ടനില്‍ വച്ചുതന്നെയാകും വിവാഹം നടക്കുക.
