കൊച്ചി: ആര്‍ ബാലകൃഷ്ണ പിള്ളയുടെ കേരളാ കേണ്‍ഗ്രസ് ബിയുമായി സഹകരണം വേണ്ടെന്ന് എന്‍.സി.പി തീരുമാനം. കേരളാകോണ്‍ഗ്രസ് ബിയുമായി സഹകരിക്കുന്നതിനെതിരെ നേതൃയോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മന്ത്രി ആകാൻ താല്പര്യമില്ല എന്ന് ഗണേഷ് കുമാർ തലേ ദിവസം അഭിപ്രായപ്പെട്ടിരുന്നു ,
യോഗത്തില്‍ പീതാംബരന്‍ മാസ്റ്റര്‍ ഒറ്റപ്പെട്ടുവെന്നാണ് പുറത്തുവന്ന വിവരം . കേരള കോണ്‍ഗ്രസ്സ് ബിയുമായി സഹകരിക്കാനുള്ള തീരുമാനം എന്‍സിപിയെന്ന പാര്‍ട്ടിക്ക് ക്ഷതമേല്പിച്ചു എന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എന്തുകൊണ്ടാണ് സഹകരണമെന്നും സഹകരണം കൊണ്ട് എന്‍സിപിക്ക് എന്തുനേട്ടമാണ് ഉണ്ടാവുക തുടങ്ങിയ ചോദ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. മാത്രമല്ല എന്‍സിപി ദേശീയ നേതൃത്വത്തെ ഉപയോഗിച്ച് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പീതാംബരന്‍ മാസ്റ്റര്‍ ശ്രമിക്കുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഇതോടെ പീതാംബരൻ മാസ്റ്റർ പാർട്ടിയിൽ തീര്ത്തും ഒറ്റപ്പെട്ടു ,
കൂടുതൽ വിമർശനങ്ങൾ ഉയർന്നു വന്നു , സംസ്ഥാന നേതാക്കളെ കാര്യങ്ങള്‍ അറിയിക്കുന്നില്ല, പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ നേരിട്ട് ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നതാണ് പീതാംബരന്‍ മാസ്റ്ററുടെ നിലപാട് തുടങ്ങിയ വിമര്‍ശനങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. മെമ്ബര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇന്നത്തെ യോഗത്തില്‍ അജണ്ടയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ യോഗം തുടങ്ങിയതിന് ശേഷം ഇപ്പോള്‍ സജീവമായിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്യണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
അതേസമയം കേരളാ കോണ്‍ഗ്രസ് ബിയുമായി സഹകരിക്കുന്ന വിഷയത്തില്‍ നേതൃയോഗത്തിന് ശേഷം എന്ത് പറയുമെന്ന് വ്യക്തമല്ല . ജനുവരി ആറിന് ആര്‍ ബാലകൃഷ്ണ പിള്ള എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കാണാന്‍ പോകുന്നുണ്ട് . നേതൃയോഗത്തിന്റെ തീരുമാനം വന്നതിനുശേഷമാകും കൂടിക്കാഴ്ച സംബന്ധിച്ച വിഷയത്തില്‍ ഇനിയൊരു തീരുമാനം ഉണ്ടാകുക എന്നാണ് വിവരം.
അതേസമയം പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ എ.കെ ശശീന്ദ്രന്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കുമെന്ന് വിവരങ്ങളുണ്ട്. മാത്രമല്ല കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ദേശീയ നേതൃത്വത്തെ ധരിപ്പിക്കാന്‍ എ.കെ. ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാണി.സി. കാപ്പന്‍ എന്നിവര്‍ ശരദ് പവാറിനെ കാണും. എന്നാല്‍ എന്‍സിപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കേരളാ കോണ്‍ഗ്രസ് ബി താല്‍പര്യം പ്രകടിപ്പിച്ചുവെന്നും സംഘടനാ തിരഞ്ഞെടുപ്പിന് മാത്രമേ ഇക്കാര്യത്തില്‍ ആലോചനയുണ്ടാകൂവെന്നും പീതാംബരന്‍ മാസ്റ്റര്‍ പറയുന്നു.