കെഎസ്‌ആര്‍ടിസിയും ബുധനാഴ്ചത്തെ പണിമുടക്കിൽ സഹകരിക്കും

home-slider kerala

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബുധനാഴ്ച്ച തൊഴിലാളി യൂണിയനുകള്‍ വാഹനപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നു . ഈ പണിമുടക്കില്‍ കെഎസ്‌ആര്‍ടിസിയിലെ ഇടതു സംഘടനകളും സഹകരിക്കുമെന്ന് അറിയിച്ചു. ഇതു സംബന്ധിച്ച്‌ നോട്ടീസ് സിഐടിയു, എഐടിയുസി സംഘടനകള്‍ നല്‍കി.

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച്ച സംയുക്ത തൊഴിലാളി യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപ്പിച്ചത് . പണിമുടക്കില്‍ സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍, ചരക്ക്-ടാങ്കര്‍ ലോറികള്‍ തുടങ്ങിയവയാണ് പങ്കെടുക്കുന്നത്. പണിമുടക്ക് ബുധനാഴ്ച്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *