കുളിക്കാൻ വേണ്ടി പമ്ബയില്‍ ഇറങ്ങിയ വിദ്യാർത്ഥി മരിച്ചു;

home-slider

പമ്ബയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കടമ്മനിട്ട മൗണ്ട് സിയോന്‍ എന്‍ജിനീയറിങ്​ കോളജ് വിദ്യാര്‍ഥി പത്തനംതിട്ട വി. കോട്ടയം സുമിഭവനില്‍ സുരേഷി​​െന്‍റ മകന്‍ സുമിന്‍ സുരേഷാണ്​(20) മരിച്ചത്.

ബുധനാഴ്​ച രാവിലെ 8.30ഒാടെ കീക്കൊഴൂര്‍ ചാക്കപ്പാലത്തിന് താഴെയായിരുന്നു സംഭവം. കോളജിലെ കൂട്ടുകാരായ അഞ്ചു വിദ്യാര്‍ഥികളൊന്നിച്ചായിരുന്നു കുളിക്കാനെത്തിയത്. മണിയാര്‍ ഡാം തുറന്ന് വിട്ടിരുന്നതിനാല്‍ നദിയില്‍ ജലനിരപ്പ് കൂടുതലായിരുന്നു. നീന്തിയപ്പോള്‍ കൈകള്‍ കുഴഞ്ഞ് കയത്തില്‍പെടുകയായിരുന്നു. കൂ​െടയുള്ളവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അരമണിക്കൂറിനുശേഷം മൃതദേഹം കണ്ടെടുത്തു.

റാന്നിയില്‍നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു. റാന്നി പൊലീസ് നടപടി പൂര്‍ത്തിയാക്കിയ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാവ്​: മിനി. ഏക സഹോദരി സുമി.

Leave a Reply

Your email address will not be published. Required fields are marked *