കുട്ടികളെ തട്ടികൊണ്ടുപോകുന്നതായി സമൂഹ മാധ്യമങ്ങളില്‍ നിരവധി വ്യാജപ്രചരണമാണ് നടക്കുന്നത്. കറുത്ത സ്റ്റിക്കറ്റ് ഒട്ടിക്കുന്നതും മറ്റും സംഭവ വികാസങ്ങളും കൂടാതെ ഒട്ടനവധി കഥകളും വാട്സാപ്പിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുമുണ്ട് . ഇതിൽ മിക്കതും വ്യാജ വാർത്തയാണ് എന്നതാണ് മറ്റൊരു സത്യം . സംഭവത്തിൽ കൂടുതൽ പണി കിട്ടിയതു കേരളത്തിലെ പാവം ഇതര സംസ്ഥാന തൊഴിലാളികക്കും , ട്രാന്സ്ജെന്ഡറുകൾക്കുമാണ് , സംഭവത്തെ തുടർന്ന് ,, തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികളെയും ട്രാന്‍സ് ജന്‍ഡറുകളേയും അകാരണമായി മര്‍ദ്ദിക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്തുണ്ടാകുന്നത്.
വ്യാജപ്രചരണങ്ങള്‍ നല്‍കി ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കുട്ടികളെ തട്ടികൊണ്ടുപോകുന്ന ഭിക്ഷാടന മാഫിയ ഉണ്ടെന്നതിന് തെളിവൊന്നുമില്ലെന്ന് പൊലീസും പറയുന്നു. സംഭവങ്ങൾ ആരെങ്കിലും പ്രചരിപ്പിക്കുന്നതാണോ എന്താണ് ഇതിന്റെ പിന്നിലെന്നും പോലീസ് അന്വേഷിച്ചു വരുന്നു,
അതെ സമയം കൂടുതൽ നിരപരാധികൾക് അകാരണമായി മർദ്ദനമേൽക്കുന്നു എന്ന പരാതി കൂടുതൽ പോലീസിൽ വരുന്നുണ്ട് . ഇന്നലെ
കണ്ണൂരിൽ കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍ . കണ്ണൂര്‍ കണ്ണവത്താണ് ഇതരസംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചത്. അതോടൊപ്പം തെക്കൻജില്ലയിൽ ഒരു ഓട്ടോഡ്രൈവറെയും കുട്ടിയെ
ഓട്ടോയിൽ കയറ്റിയെന്നും പറഞ്ഞു നാട്ടുകാർ മർദിച്ചു പോലീസിൽ ഏല്പിച്ചു, നിരപരാധികളുടെ ഫോട്ടോസും സംശയത്തിന്റെ പേരിലായാൽ പോലും നാട്ടുകാർ പിടിച്ചു കൈകാര്യം ചെയ്യുന്നതിന്റെ ഫോട്ടോസും മറ്റും മറ്റും പ്രചരിപ്പിക്കുന്നുണ്ട് .. ,