പാരീസ്: ഫ്രഞ്ച് ലീഗില്‍ മാഴ്സയെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത പിഎസ്ജിക്ക് തിരിച്ചടി. സൂപ്പര്‍ താരം നെയ്മറിനു പരിക്ക്. മത്സരം അവസാനിക്കാന്‍ പത്തു മിനിറ്റുകള്‍ മാത്രം നിലനിൽക്കെയാണ് നെയ്മറിന് പരിക്കേറ്റത്. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ താരത്തെ സ്ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടു പോയത്.
മാഴ്സ പ്രതിരോധനിര താരം ബൂണ സറുമായി പന്തിനായി പൊരുതുന്നതിനിടയിലാണ് ബ്രസീലിയന്‍ തരാം നെയ്മറിന് പരിക്കേറ്റത് . മാഴ്സ താരം പന്തു തട്ടിയെടുത്തു മുന്നേരുന്നതിനിടയിൽ നെയ്മര്‍ കാലിടറി മൈതാനത്ത് മുഖം പൂഴ്ത്തി വീണു . വീണ വേദന സഹിക്കാനാകാതെ കരഞ്ഞ താരത്തെ സ്ട്രെച്ചറിലെടുത്ത് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി .