മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെ ആണ് കാർബൺ തീയേറ്ററുകളിൽ എത്തിയത് , കാർബൺ എന്നത് എല്ലാ ജീവജാലങ്ങളുടെയും അടിസ്‌ഥാനം എന്നത് പോലെ ‘പ്രതീക്ഷ’, ‘വിജയിച്ചേ അടങ്ങു എന്നുള്ള ത്വര’ എന്നത് ജീവിതത്തെ മുന്നോട്ടു നയിക്കാനുള്ള അടിസ്‌ഥാന ഘടകമാണ്.. അതിലേക്കു ചെന്നെത്തുന്ന രീതിയാണ് നമ്മൾ കരിക്കട്ടയാണോ വജ്രമാണോ എന്ന് തീരുമാനിക്കുന്നത് .. ഒരാൾക്ക് വേണമെങ്കിൽ ഒരു പണിയും ചെയ്യാതെ ജീവിതകാലം മുഴുവൻ ഒരു ചാരമായി ജീവിക്കാം.. പക്ഷെ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞു സ്വന്തം ഉത്തരവാദിത്തങ്ങൾ തിരിച്ചറിഞ്ഞു ഒരു വജ്രമായി ശോഭിക്കാം .. അവിടെയാണ് മുമ്പേ പറഞ്ഞ പ്രതീക്ഷയുടെ സ്വാധീനം വരുന്നത്..
എത്രെയും പെട്ടന്ന് പണക്കാരനാവാൻ നിധി കണ്ടു പിടിക്കാൻ ഇറങ്ങുന്ന ഫഹദിന്റെ കഥാപാത്രം ചോദ്യം ചെയുന്നത് നമ്മൾ ഓരോരുത്തരെയുമാണ്.. എങ്ങനെയെങ്കിലും ആൾക്കാരെ പറ്റിച്ചിട്ടാണെങ്കിലും പെട്ടന്ന് കാശുകാരൻ ആവാൻ ശ്രമിക്കുന്ന ഒരു സമൂഹത്തെ വളരെ നല്ല രീതിയിൽ തന്നെ പരിഹസിക്കുന്നുണ്ട്… ഇനി അഥവാ മനസ്സ് മാറി നല്ല നടപ്പിന് പോകുമ്പോൾ നാട്ടുകാരുടെ വക പുച്ഛവും മുന്നറിയിപ്പും വേറെ .. ഈ പറഞ്ഞതൊക്കെയും ഒറ്റ വരി ഡയലോഗിലൂടെയും ചില നോട്ടങ്ങളൂടേയും നല്ല കിടിലൻ frames ലൂടെയും നമുക്കു കാണിച്ചു തരുന്നു.. അതല്ലാതെ ഓരോ സീനിന്റെയും അർഥം ഉരുളയായി തരേണ്ടവർക്കു ഈ സിനിമ വെറും ബോർ പടമായി തോന്നും.. വളരെയേറെ ചിന്തിക്കാനുള്ള വക തരുന്ന ചിത്രം ഭൂരിപക്ഷം പേർക്കും വ്യക്തത വരാത്തത് ഇത് കൊണ്ടാണ്.. ആ നിധി എന്തെന്നുള്ളത് സിനിമ കണ്ടു കഴിഞ്ഞു നമുക്കു നോ=നമ്മോടു തന്നെ ചോദിക്കാം..
Adventure, thriller, horror, magical realism എന്നിവയെല്ലാം കൂടിച്ചേർന്ന ഒരു വിസ്മയ കാഴ്ചയാണ് കാർബൺ.. ഫഹദിന്റെ കുറിച്ചു ഒന്നും പറയാനില്ല… ഇങ്ങള് എന്ത് മനുഷ്യനാണ് ഭായ്.. ആ അവസാനത്തെ അര മണിക്കൂറിലെ പ്രകടനം അത് ആരും മറക്കാനിടയില്ല.. സൗബിന്റെയും പ്രവീണയുടെയും കഥാപാത്രം ഇപ്പോഴും വേട്ടയാടുകയാണ്.. പിന്നെ സിനിമയെ വേറെ ലെവലിൽ എത്തിക്കുന്ന climaxഉം അപ്പോഴുള്ള ഫഹദിന്റെ ആ ചിരിയും… മുന്നറിയിപ്പിലെ അവസാനം മമ്മൂക്കയുടെ climax ചിരി വേട്ടയാടിയവർക് ഫഹദിന്റെ ഈ ചിരിയും നിങ്ങളെ വേട്ടയാടിയിരിക്കും … തീർച്ച
കാർബൺ – ആഷസ് ആൻഡ് ഡയമണ്ട്സ്
പടം കണ്ടു ഇഷ്ടപ്പെട്ടില്ല എന്ന് രോധിക്കുന്നവരോടൊക്കെ ഒന്നേ പറയാനുള്ളു.. “ദിസ് ഈസ് ദി വേണു ഏട്ടൻ എന്റർടൈന്മെന്റ് ഫോർ വേണു ഏട്ടൻ ഫാൻസ്”
കാർബണെന്ന ഫഹദും ചാരങ്ങളിലൂടെ കടന്നു പോകുന്ന ആദ്യ പകുതിയും ഡയമണ്ടിലൊട്ടുള്ള രണ്ടാം പകുതിയും… അതിജീവനത്തിന്റെ കഥയാണ് ഓരോ നിമിഷവും പറയുന്നതെന്ന് തോന്നുമെങ്കിലും സംവിധായകൻ പലതരം ജോണറിലൂടെ കഥ ട്രീറ്റ് ചെയ്തു എന്നെ വിസ്മയിപ്പിച്ചു… ഫഹദിന്റെദ് വളരെ മികച്ച പ്രകടനം ആയിരുന്നു , മമത മോഹൻദാസിന്റേയും പ്രകടനം നന്നായി ,
കാമറ വർക്സ് ആണെങ്കിൽ … ക്യാമറക്കുള്ളിലെ മായവിദ്യ അങ്ങനെ തന്നെ വിശേഷിപ്പിക്കാം.. ക്യാമറയുടെ ‘DEPTH’ കൂടും തോറും ബാക്കിൽ ‘BLUR’ ആയി കിടക്കുന്ന ഭാഗങ്ങളിൽ “BOKEH” എന്ന ക്യാമറ ടെക്നിക് നമ്മളെല്ലാവരും കണ്ടിട്ടുള്ളതാണ്… കാർബണിൽ ആ “BOKEH” എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല… ഡയമണ്ട് എന്ന വസ്തുവിന്റെ അറ്റോമിക് സ്‌ട്രക്ചെറിന് സമാനമായ തരത്തിൽ ആയിരുന്നു അതിന്റെ ടെക്നിക്കൽ ട്രീറ്റ്… സിനിമയിലൂടനീളം ഒന്നും അങ്ങനെ ഇല്ലെങ്കിൽ രണ്ടാം പകുതിയിലെ പല പ്രധാന രംഗങ്ങളിലും സംവിധായകൻ ഇത്തരത്തിൽ ഒരു ടെക്‌നിക്കൽ ട്രീറ്റ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്…
കുറച്ചു ലാഗ് ഫീൽ ചെയ്യുന്നതിലൊഴിച്ചാൽ ഒരു തവണ പൂർണ സംതൃപ്‌തിയോടെ കണ്ടിറങ്ങാവുന്ന ചിത്രമാണ് കാർബൺ
എന്റെ റേറ്റിംഗ്- 2.75/5
credits- facebook