കാസർഗോഡ് :വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും പ്രസംഗം നടത്തിയതിന് സ്വാധി ബാലികാ സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കാസർഗോഡ് പൊലീസ് കേസേടുത്തു . ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ബദിയഡുക്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ പോലീസ് സ്വമേധയാ കേസെടുക്കാത്തതില്‍ വന്‍ പ്രതിഷധം ഉയര്‍ന്നിരുന്നു.കാസര്‍കോട് ബദിയടുക്കയില്‍ വി എച്ച് പി സംഘടിപ്പിച്ച ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു കേരളത്തില്‍ ലൗ ജിഹാദുമായെത്തുന്നവരുടെ കഴുത്തുവെട്ടണമെന്നും പശുവിനെ കൊല്ലുന്നവരെ ജനമധ്യത്തില്‍ കഴുത്തറക്കണമെന്നും സ്വാധി ബാലിക സരസ്വതി പ്രസംഗിച്ചത്.
