കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായി കാബൂളിലുണ്ടായ ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ 21 പേര്‍ മരിച്ചു. ഷാദരക് പ്രദേശത്തെ യു.എസ് ഇന്‍റലിജന്‍സ് ഓഫിസിനടുത്താണ് ആദ്യ സ്ഫോടനം നടന്നത്.ആദ്യ സ്ഫോടനം റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും കൂടി നില്‍ക്കുന്നയിടത്താണ് രണ്ടാം സ്ഫോടനം നടന്നത്.രണ്ടാമത്തെ സ്ഫോടനത്തില്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റും കൊല്ലപ്പെട്ടതായി ഫ്രഞ്ച് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഫോട്ടോഗ്രാഫറായ ഷാ മാരായ് ആദ്യ സ്ഫോടനത്തിന്‍റെ ഫോട്ടോ പകര്‍ത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാല് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പ്രദേശത്തേക്ക് ആംബുലന്‍സ് വരികയും ത്വരിതഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതിനിടക്കാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്.ഇതില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. സ്വയം പത്രപ്രവര്‍ത്തകനായി ചമഞ്ഞ ചാവേറാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന. രണ്ടാം സ്ഫോടനത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.