കല്യാണത്തിന് ഫോട്ടോഷൂട്ടിനു പോസ് ചെയ്‌യുന്ന നമ്മുടെ അമ്മപെങ്ങന്മാർ അറിയാൻ ; മോര്‍ഫിംഗ് കേസ് പ്രതികൾ പറഞ്ഞത് ; ഇവരുടെ ഉദ്ദേശമെന്തു ? പോലീസ് വെളിപ്പെടുത്തുന്നു ;

home-slider kerala

ഏറെ ചർച്ച വിഷയമായിരുന്ന വർത്തയായിരുന്നല്ലോ സ്റ്റുഡിയോ ജീവനക്കാരന്‍ കല്ല്യാണ വീട്ടില്‍ എത്തിയ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു നഗ്‌ന ചിത്രമാക്കിയസംഭവം.സംഭവത്തിലെ മുഖ്യ പ്രതി ബിബീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ ചടങ്ങിന് എത്തിയ ആയിരത്തിലധികം സ്ത്രീകളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്തതായി പ്രതി പോലീസിനോടു സമ്മതിച്ചു. ഇത് മൂലം ഇപ്പോഴും പലരും ഭിതിയിലാണ്. എല്ലാം ബിബീഷിന്റെ ഉത്തരവാദിത്വമാണ് എന്നു പറഞ്ഞ് സദയം സ്റ്റുഡിയോ ഉടമകളായ സതീശനും ദിനേശനും ഒഴിഞ്ഞ് മാറുകയും ചെയ്തു. എങ്കിലും അവര്‍ക്കും ഈ സംഭവത്തില്‍ വ്യക്തമായ പങ്കുണ്ട് എന്നു പോലീസിനു വ്യക്തമായി.

പോലീസ് പറയുന്നത് ഇങ്ങനെ :-

തനിക്ക് പല സ്ത്രീകളുമായി ബന്ധം ഉണ്ട് എന്നും അതൊന്നും ഭീഷണിപ്പെടുത്തിയും നഗ്‌ന ചിത്രം കാണിച്ചും നേടിയതല്ല എന്നും അവരുടെ കൂടെ താല്‍പ്പര്യത്തോടെയായിരുന്നു എന്നും ഇയാള്‍ പറയുന്നു. താന്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങാനുള്ള തീരുമാനമാണ് ഉടമയെ പ്രകോപിപ്പിച്ചത്. അന്നു മുതല്‍ വൈരാഗ്യം കൂടി. പലപ്പോഴും നശിപ്പിക്കും എന്നു ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെയാണു പലര്‍ക്കും ഫോട്ടോ കിട്ടിയത് എന്നു ബിബീഷ് പറയുന്നു. വിവാഹത്തിനെത്തിയ നൂറുകണക്കിനു സ്ത്രീകള്‍ ഉള്‍പ്പെട്ടു എന്നതു പ്രചരണ തന്ത്രമാണ് എന്നായിരുന്നു ബിബീഷ് പറഞ്ഞത്.
രണ്ടു വര്‍ഷം കൊണ്ട് ഇയാള്‍ തന്റെ ഹാഡ്വെയറില്‍ ശേഖരിച്ചതു നാല്‍പതിനായിരത്തില്‍ അധികം സ്ത്രീകളുടെ ചിത്രങ്ങളായിരുന്നു. ഇതില്‍ ആയിരത്തിലധികം ചിത്രങ്ങള്‍ രൂപമാറ്റം വരുത്തി നഗ്‌ന ചിത്രങ്ങളാക്കി. തുടര്‍ന്നു വ്യാജ ഫേസ്ബുക്ക് ഐ ഡി വഴി ചിത്രങ്ങള്‍ പല പെണ്‍കുട്ടികള്‍ക്കും അയക്കുകയായിരുന്നു. ചിലരെ ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണവും നടത്തിരുന്നു. ആറുമാസം മുമ്ബ്് സംഭവത്തെക്കുറിച്ചുള്ള ആദ്യ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് വ്യാജ ഐ ഡിയുടെ ഉടമ ബിബീഷാണ് എന്ന് സ്റ്റുഡിയോ ഉടമ സതീശന്‍ തിരിച്ചറിയുകയായിരുന്നു. ഇതേ തുടര്‍ന്നു മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സതീശന്‍ ഡി വി ഡി യി ലേയ്ക്കു മാറ്റി സൂക്ഷിച്ചു. സ്റ്റുഡിയോ മാറാന്‍ ബിബീഷ് തയാറെടുത്തപ്പോള്‍ സതീശന്‍ ഇതു വച്ച്‌ ബിബീഷിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. കണ്ടാല്‍ ഇഷ്ടപ്പെടുന്ന മുഴുവന്‍ സ്ത്രീകളെയും സ്വന്തമാക്കണം എന്ന മനോവൈകല്യമാണ് ഇയാള്‍ക്കെന്നു പോലീസ് പറയുന്നു.

എന്തായാലും കല്യാണം പാർട്ടി എന്നൊക്കെ പറഞ്ഞു ഫോട്ടോഷൂട്ടും അഭ്യാസങ്ങളും നടത്തുന്ന നമ്മുടെ സമൂഹത്തിലെ സ്ത്രീകൾക്കുള്ള മുന്നറിയിപ്പാണ് ഈ സംഭവം ;

കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം ;

Leave a Reply

Your email address will not be published. Required fields are marked *