തൃശൂര്‍: നടനും പ്രശസ്‌ത തുള്ളൽ കലാകാരനുമായ കലാമണ്ഡലം ഗീതാനന്ദൻ അന്തരിച്ചു. 58 വയസായിരുന്നു. ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ വെച്ച് കുഴഞ്ഞുവീണാണ് അന്ത്യം. ഇരിങ്ങാലക്കുട അവട്ടത്തൂരില്‍ ക്ഷേത്രത്തിലായിരുന്നു സംഭവം.അച്ഛനും തുള്ളൽ കലാകാരനുമായ കേശവന്‍ നമ്പീശനിൽ നിന്നാണ് തുള്ളലിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. 1974ലാണ് കലാമണ്ഡലത്തിൽ പഠനം തുടങ്ങിയത്. 1983 മുതൽ കലാമണ്ഡലത്തിൽ അധ്യാപകനായിരുന്നു ഗീതാനന്ദൻ. പ്രശസ്ത നർത്തകി ശോഭ ഗീതാനന്ദനാണ് ഭാര്യ. സനൽ കുമാർ, ശ്രീലക്ഷ്മി എന്നിവർ മക്കളാണ്.
