കലക്ടറുടെ മിന്നല്‍പരിശോധന; കോട്ടക്കലില്‍ മൂന്നു കടകള്‍ അടപ്പിച്ചു

home-slider

കോട്ടക്കല്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിച്ച കച്ചവടസ്ഥാപനങ്ങളില്‍ കലക്ടറുടെ മിന്നല്‍ പരിശോധന. മൂന്നു കടകള്‍ അടപ്പിച്ചു. വ്യഴാഴ്ച വൈകീട്ട്​ ആറോടെയാണ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കോട്ടക്കലില്‍ പരിശോധനക്കെത്തിയത്.

ചങ്കുവെട്ടി മുതല്‍ കോട്ടക്കല്‍ ടൗണ്‍ വരെയായിരുന്നു നടപടികള്‍. മിനി റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ഷോപ്, ടൗണില്‍ തിരൂര്‍ റോഡിലെ റെഡിമെയ്‌ഡ് ഷോപ്, ബേക്കറി ആന്‍ഡ്​​ കൂള്‍ബാര്‍ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി.

സാമൂഹിക അകലം പാലിക്കാതെയായിരുന്നു കച്ചവടം നടന്നിരുന്നത്. സ്ഥാപനങ്ങള്‍ അടക്കാനും പിഴ ഈടാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.

വെള്ളിയാഴ്ച മുതല്‍ കോട്ടക്കലിലും പരിസര പ്രദേശങ്ങളിലും ശക്തമായ പരിശോധന നടത്താനാണ് തീരുമാനം.​െഡപ്യൂട്ടി കലക്ടര്‍ ജെ.എച്ച്‌. അരുണ്‍, സി.ഐ പ്രദീപ്, സെക്ടറല്‍ മജിസ്ട്രേറ്റ് കെ.വി. അരുണ്‍ എന്നിവരും നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *