കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടിയായി ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസിന്. സമുദായത്തിലെ 30 ഗുരുക്കന്മാര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ലിംഗായത്തിനെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനത്തിനുള്ള പ്രതിഫലമാണ് പിന്തുണയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്തുകള്‍ ബി ജെ പിയുടെ നിര്‍ണ്ണായക വോട്ടുബാങ്കായാണ് വിലയിരുത്തപ്പെടുന്നത്.
തങ്ങളെ പ്രത്യേക മതമായി അംഗീകരിക്കാന്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്ക് സമര്‍പ്പിച്ച മെമ്മോറാണ്ടത്തോട് ബി ജെ പി നേതൃത്വം മുഖം തിരിച്ചതാണ് ലിംഗായത്തുകളെ കോണ്‍ഗ്രസിന് പരസ്യ പിന്തുണ നല്‍കുന്നതിലേക്ക് വഴിനടത്തിയതെന്നാണ് സൂചന. സംസ്ഥാനത്ത് മൊത്തം ഒന്നരക്കോടിയോളം വരുന്ന ലിംഗായത്ത് സമുദായത്തിന് 224 പേരടങ്ങിയ നിയമസഭയില്‍ 54 പേരുടെ പ്രാതിനിധ്യമുണ്ട്. നൂറിലധികം മണ്ഡലങ്ങളില്‍ വിധിനിര്‍ണ്ണയിക്കുന്ന വിഭാഗമാണ് ലിംഗായത്തുകള്‍.
ലിംഗായത്തുകളുടെ രാഷ്ട്രീയ മനംമാറ്റം കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്