ബംഗളൂരു: ഗൗരി ലങ്കേഷിനെ സ്മരിക്കുന്നതിനു സംഘടിപ്പിച്ച ചടങ്ങില്‍ കര്‍ണാടകയിലെ ഇരുപതു ശതമാനം ദലിത് വോട്ടില്‍ ഇരുപതെണ്ണം പോലും ബിജെപിക്കു കിട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി അറിയിച്ചു രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കണമെന്നുണ്ടെങ്കില്‍ ബിജെപിയെ തോല്‍പ്പിക്കണം എന്നും അതിനു വേണ്ടി കര്‍ണാടക തെരഞ്ഞെടുപ്പില്‍ മൂന്നാഴ്ച സംസ്ഥാനത്ത് പ്രചാരണം
നടത്തുമെന്നും മേവാനി പറഞ്ഞു. ഗുജറാത്തില്‍ തനിക്കു വേണ്ടി പതിനഞ്ചു പാര്‍ട്ടികളാണ് പ്രചാരണത്തിന് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ കർണാടകത്തിലും തനിക്കു വേണ്ടി എല്ലാ പാർട്ടികളും അണിനിരക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
