കരിമ്ബ്​ വില്‍പനക്കാരനോട്​ കത്തി പിടിച്ചുവാങ്ങി യുവാവ്​ സ്വയം കഴുത്തറുത്ത്​ മരിച്ചു.;

home-slider kerala

കരിമ്ബ്​ വില്‍പനക്കാരനോട്​ കത്തി പിടിച്ചുവാങ്ങി ഒാടിയ യുവാവ്​ ആളുകള്‍ നോക്കിനില്‍ക്കെ സ്വയം കഴുത്തറുത്ത്​ മരിച്ചു. തിങ്കളാഴ്​ച ഉച്ച​ക്ക്​ 12.50ന്​ നായന്മാര്‍മൂല പാണലത്താണ്​ സംഭവം. കര്‍ണാടക ചിക്കമഗളൂരു സ്വദേശി സൂര്യ നായക്കി​​െന്‍റ മകന്‍ ഹരീഷ്​ നായക്​ (30) ആണ്​ മരിച്ചത്​.

പാണലം ദേശീയപാതയോരത്തെ കരിമ്ബ്​ കടയിലെ​ വില്‍പനക്കാരനായ ഉത്തര്‍പ്രദേശ്​ സ്വദേശി ബാലചന്ദ്രയുടെ കൈയില്‍നിന്ന്​ കത്തി പിടിച്ചുവാങ്ങി യുവാവ്​ ഒാടുകയായിരുന്നു​. പിന്നാലെ കടക്കാരനും മറ്റൊരാളും ഒാടിയെങ്കിലും ഹരീഷ്​ നായക്​ സമീപത്തെ ചെങ്കല്‍കുഴിയിലേക്ക്​ ചാടി.

തുടര്‍ന്ന്​ ആളുകള്‍ നോക്കിനില്‍ക്കെ സ്വന്തം കഴുത്ത്​ അറുക്കുകയായിരുന്നു. തല്‍ക്ഷണം രക്​തം ചീറ്റി പിടഞ്ഞുമരിച്ചു. നൂറുകണക്കിനാളുകളാണ്​ സംഭവസ്ഥലത്ത്​ തടിച്ചുകൂടിയത്​. മരണകാരണം വ്യക്തമല്ല. പോക്കറ്റില്‍നിന്ന്​ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍നിന്നാണ്​ മരിച്ചത്​ ഹരീഷ്​ നായകാണെന്ന്​ വിദ്യാനഗര്‍ പൊലീസ്​ തിരിച്ചറിഞ്ഞത്​.

Leave a Reply

Your email address will not be published. Required fields are marked *