കപ്പടിക്കാൻ ഇനി ബ്ലാസ്റ്റേഴ്‌സ് ഉണ്ടായേക്കില്ല ; പെനാൽട്ടി മിസ്സാക്കിയതിൽ കലിപ്പടക്കി ആരാധകർ;

home-slider sports

ഇന്നലെ നടന്ന നിർണായകമായ കളിയിൽ പെനാല്‍റ്റി നഷ്ടപ്പെടുത്തി നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ സെമി പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു , 52-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം പെക്കൂസണ്‍ ആണ് എടുത്തത്. എന്നാല്‍ ചൈന്നൈ ഗോളി കരണ്‍ജിത്ത് സിങ്ങ് കിടിലന്‍ ഡൈവിലൂടെ പന്ത് തട്ടി അകത്തുകയായിരുന്നു. മുന്നേറ്റനിരതാരം ബാല്‍ഡ്വിന്‍സണെ ക്വാര്‍ട്ടില്‍ വെച്ച്‌ ഫൗള്‍ ചെയ്തതിനാണ് ബ്ലാസ്റ്റേഴ്സിന് പെനാല്‍റ്റി ലഭിച്ചത്. ബോക്സിലൂടെ മുന്നേറിയ ബാല്‍ഡ്വിന്‍സണെ ടാക്കിള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. എന്നാല്‍, പെനാല്‍റ്റി എടുത്ത പെക്കൂസണ് പിഴച്ചതോടെ ബ്ലാസ്റ്റേഴ്സിനത് കനത്ത തിരിച്ചടിയായി.

മത്സരത്തിന്റെ ആദ്യ പകുതി മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് നിരന്തരം ചെന്നൈയിന്‍ ഗോള്‍മുഖത്ത് ഭീഷണി മുഴക്കിയെങ്കിലും കരണ്‍ജിത്തിന്റെ നിര്‍ണായക സേവുകള്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ മോഹങ്ങള്‍ക്ക് തടയിട്ടു.

എങ്കിലും മത്സരത്തിലെ എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി മാച്ച്‌ പുരസ്ക്കാരം സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ലാല്‍ റുവാത്താരയ്ക്ക് ഇത് ആരാധകർക്ക് നേരിയ ആശ്വാസമായി ,

ഒരു മത്സരത്തിലെ സസ്പെന്‍ഷന് ശേഷം തിരിച്ചെത്തിയ റുവാത്താര ചെന്നൈയിന്‍ എഫ്സിക്കെതിരേ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളിലെല്ലാം റുവാത്താരയുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു.

ഇന്നലെ ചെന്നൈയിന്‍ എഫ്സിക്ക് എതിരായ നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വന്‍ തിരിച്ചടി കിട്ടിയിരിക്കുകയാണ്. ലഭിച്ച പെനാല്‍റ്റിയും വലയ്ക്കുള്ളിലാക്കാന്‍ ബ്ലാസ്റ്റേളഴ്സിനായില്ല.

എന്നാല്‍ മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചുവെന്നും അതൊന്നും ഗോളാക്കാന്‍ സാധിക്കാതിരുന്നതാണ് നിര്‍ണായകമാതെന്നും ബ്ലാസ്റ്റേഴ്സ് താരം ഗുഡ്യോണ്‍ ബാള്‍ഡ്വിന്‍സണ്‍ പറഞ്ഞു.

മത്സരം കടുപ്പമേറിയതായിരുന്നു. നിരവധി അവസരങ്ങള്‍ നമുക്ക് ലഭിച്ചു. അത് വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനോ ഗോളാക്കാനോ ടീമിനായില്ല. മികച്ച രീതിയില്‍ കളിച്ചെങ്കിലും സ്കോര്‍ ചെയ്യാന്‍ മാത്രം സാധിച്ചില്ല. മത്സരങ്ങള്‍ ജയിക്കണമെങ്കില്‍ സ്കോര്‍ ചെയ്യണം. താരം പറഞ്ഞു.

ഫുട്ബോളില്‍ ജയവും തോല്‍വിയുമെല്ലാം സാധാരണയാണ്. ചിലസയത്ത് ടീമിന് ദൗര്‍ഭാഗ്യങ്ങളുണ്ടാകും. പെനാല്‍റ്റി തടുത്ത ചെന്നൈയിന്‍ ഗോള്‍കീപ്പറുടെ പ്രകടനം ഗംഭീരമായിരുന്നു. ജയിക്കാന്‍ വേണ്ടിയാണ് മത്സരത്തിന് ഇറങ്ങിയത്. ബാള്‍ഡ്വിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *