ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ അക്രമങ്ങൾ വ്യാപകമാകുന്നു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചതിനു പിന്നാലെ ആലപ്പുഴയിലും സംഘര്‍ഷം തുടരുന്നത് . ഡിവൈഎഫ്‌ഐ-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റത് . ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പോസ്റ്റര്‍ പതിക്കുന്നതുമായ ബന്ധപ്പെട്ട് തര്‍ക്ക മുണ്ടായതിനെ തുടർന്നു ണ്ടായ സംഘർഷം അക്രമത്തിലാണ് കലാശിച്ചത് .പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഡിവൈഎഫ്‌ഐ-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. നിരവധി വീടുകള്‍ക്കുനേരെയും കല്ലേറുണ്ടായി.
തിങ്കളാഴ്ച രാത്രിയിലാണ് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്പി. ശുഹൈബാ (29)ണ് മരിച്ചത്. തെരൂരിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെയായിരുന്നു അക്രമം. ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയും ആക്രമണമുണ്ടായി. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അജ്ഞാതര്‍ തകര്‍ത്തു. സ്ഫോടക വസ്തു ഓഫീസിന് നേരെ എറിഞ്ഞെന്നാണ് പ്രാഥമിക നിഗമനം.