കണ്ണൂര്‍ : ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ‘പ്രകൃതി സംരക്ഷകരാവുക’ എന്ന സന്ദേശവുമായി സിപിഐ എം കണ്ണൂര്‍ ജില്ലയില്‍ വിവിധ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തതാൻ തിരുമാനിച്ചു . ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രണ്ടുവര്‍ഷമായി നടപ്പാക്കുന്ന ഹരിത കേരള മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ക്യാമ്ബയിന്‍. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയാണ് ക്യാമ്ബയിന്‍ സംഘടിപ്പിക്കുകയെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷണം എന്നത് പാര്‍ടി പരിപാടിയില്‍ ഉള്‍പ്പെടുത്തിയ അജന്‍ഡയാണെന്നും ജയരാജന്‍ അറിയിച്ചു.
ക്യാമ്ബയിനിലൂടെ ഏറ്റെടുക്കുന്ന പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായുള്ള ശില്‍പശാല മെയ് ഏഴിന് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേരും. ഡോ. കെ എന്‍ ഗണേഷ് ഉദ്ഘാടനം നിർവഹിക്കും . മെയ് 15നകം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ തോറും സെമിനാറുകള്‍ സംഘടിപ്പിക്കും. ‘ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍സ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിസ്ഥിതി ദിനാചരണം. നായനാര്‍ ദിനമായ 19നും 20നും ‘ക്ലീന്‍ കണ്ണൂര്‍’ എന്ന സന്ദേശവുമായി മുഴുവന്‍ പാര്‍ടി ബ്രാഞ്ചുകളുടെയും നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും.