സമീപകാല മലയാള സിനിമ വീണ്ടും വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് അങ്ങനെ ഞെട്ടിച്ച സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. വളരെ മികച്ച സിനിമ പ്രേക്ഷകനെ തീയറ്ററിൽ പിടിച്ചിരുത്തിയ ചലച്ചിത്രം. സിനിമ ചർച്ച ചെയ്യുന്നത് മനുഷ്യനെ തന്നെയാണ് അത് ഏത് നാട്ടുകാരനായാലും,വിദേശിയാണെങ്
തികച്ചും റിയലിസ്റ്റിക് ആയിത്തന്നെ സംവിധായകൻ കഥ പറഞ്ഞവസാനിപ്പിച്ചു കഥ,തിരക്കഥ,സംഭാഷണം MuhsinParari ,സക്കറിയ എന്നിവർ തന്നെയാണ്. നൈജീരിയൻ ഫുട്‌ബോൾ കളിക്കാരൻ ആയി എത്തുന്നത് Samuel Robinson മജീദ് ആയി എത്തുന്നത് മലയാള സിനിമയിൽ തനിക്ക് പകരംവെയ്ക്കാൻ മറ്റൊരാളില്ലെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന Soubin Shahirആണ് . മികച്ച പ്രകടനംതന്നെയാണ് സൗബിനും സാമുവേലും കാഴ്ചവെക്കുന്നത് . എന്നാൽ ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുക #ബിയുമ്മയും #ജമീല ഉമ്മയും പിന്നെ ഒരുപാട് മനസിനെ വേദനിപ്പിച്ച കഥാപാത്രം ആയ #അച്ഛൻ ഉം ആയിരിക്കുമെന്നതിൽ സംശയമില്ല കാരണം അവർ മനുഷ്യനെ മാത്രമാണ് സ്നേഹിക്കുന്നതെന്നതിന്റെ അടയാളങ്ങളാണ് മറ്റൊരു രാജ്യക്കാരനായിട്ടുകൂടി സ്വന്തം മകനേക്കാൾ കൂടുതൽ അവർ സാമുവേലിനെ സ്നേഹിച്ചതും ഒക്കെ കാണുമ്പോൾ വല്ലാണ്ട് ഇഷ്ടം തോന്നി . മനുഷ്യത്വം സ്നേഹം കരുണ ഇതെല്ലാം ആ രണ്ടു അമ്മമാർ കാട്ടിത്തന്നു. സ്ക്രിപ്റ്റ് പൂർണമായും ഒഴിവാക്കി ജീവിച്ചപോലെ തന്നെയാണ് തോന്നിപോകുന്നത് ആ അമ്മമാരുടെ പ്രകടനം കണ്ടപ്പോൾ.
Shyju Khalid ഛായാഗ്രഹണം വളരെ കൗതുകംഉളവാക്കുന്നതായിരുന്നു. നമ്മുടെ ഓരോ വീടുകളിലേക്കും ഒരു ക്യാമറ തിരിച്ചുവച്ചാൽ എങ്ങനെഉണ്ടാകും അതേ പ്രതീതി ആയിരുന്നു ചിത്രത്തിലുടനീളം . സുഡാനിയുടെ പാട്ടുകൾക്ക് സംഗീതം നൽകിയിരിക്കുന്നത് Rex Vijayan ആണ് ShahabazAman , റെക്സ് വിജയൻ എന്നിവർ തന്നെയാണ് പാട്ടുകൾ പാടിയിരിക്കുന്നതും മികച്ച സംഗീതസംവിധാനം തന്നെയാണ് ചിത്രത്തിലുടനീളം. E4 Entertainment, Happy Hours Entertainments ചിത്രം തീയറ്ററുകളിലെത്തിച്ചത് Sameer CThahir, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത് . ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചത് നൗഫൽ അബ്ദുല്ല.
മികച്ച സിനിമ അനുഭവംതന്നെയാണ് സുഡാനി ഫ്രം നൈജീരിയ സമ്മാനിച്ചത്
rating -3.75/5