കൊച്ചി: സ്പീക്കർ ശ്രീരാമകൃഷ്ണൻ അര ലക്ഷം രൂപ മുടക്കി കണ്ണട വാങ്ങിയതാണല്ലോ ഇന്നത്തെ വിവാദ വിഷയം , നമുക്ക് സ്പീക്കര്‍ ക്കു പറയാനുള്ളത് കേൾക്കാം , കണ്ണടക്ക് വിലകൂടിയ ലെന്‍സ് വാങ്ങാന്‍ നിര്‍ദേശിച്ചത് ഡോക്ടറാണെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു . അര ലക്ഷം രൂപ മുടക്കി കണ്ണട വാങ്ങിയതിന്റെ വിവരാവകാശ രേഖകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് സ്പീക്കര്‍ വിശദീകരണം നല്‍കിയത്.
വിലകുറഞ്ഞ കണ്ണട വാങ്ങാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു. വില കൂടിയത് വാങ്ങിയാലേ പ്രശ്നം പരിഹരിക്കാനാകൂ എന്ന ഡോക്ടറുടെ നിര്‍ദേശം കൊണ്ട് അത് വാങ്ങേണ്ടി വന്നു. എനിക്ക് സെലക്‌ട് ചെയ്യാന്‍ പറ്റിയത് ഫ്രെയിമാണ്. അതിന് വില കുറവാണ് – സ്പീക്കര്‍ പറഞ്ഞു.
ഫ്രെയിമിന് 4900 രൂപയും ലെന്‍സിന് 45000 രൂപയും കണ്ണട വാങ്ങിയ ചിലവിലേക്കായി സ്പീക്കര്‍ കൈപ്പറ്റിയെന്ന വിവരങ്ങളാണ് പുറത്തു വന്നത്. സര്‍ക്കാര്‍ ചിലവു കുറക്കാന്‍ നടപടിയുമായി മുന്നോട്ടു പോകുമ്ബോള്‍ അംഗങ്ങള്‍ ധൂര്‍ത്തടിക്കുന്നുവെന്നാണ് വിമര്‍ശമുയര്‍ന്നത്.
അതിനിടെ ചികിത്സാ ചിലവ് ആര്‍ഭാടമായി കണക്കാക്കാനാകില്ലെന്ന് മന്ത്രി ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സ്പീക്കറുടെ കണ്ണട വിഷയം ഒറ്റപ്പെട്ട സംഭവമാണ്. എന്തു ചികിത്സ വേണമെന്നത് ഡോക്ടര്‍മാരാണ് നിശ്ചയിക്കുന്നത്. അത്യാവശ്യ ചെലവുകളായി കണക്കാക്കേണ്ടതാണ് അത്. ഈ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നും എ.കെ ശശീന്ദ്രന്‍ ആരോപിച്ചു.