തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ച 25 പേരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം മുഖ്യമന്ത്രി പിണറായി വിജയന് വിഴിഞ്ഞത്തു നടന്ന ചടങ്ങിൽ വിതരണം ചെയ്തു. 22 ലക്ഷം രൂപയാണ് വിഴിഞ്ഞത്ത് നടന്ന ചടങ്ങില്‍ വിതരണം ചെയ്തത്. ഇതിൽ സംസ്ഥാന സർക്കാർ പ്രഖ്യപിച്ചത് 20
ലക്ഷവും പ്രധാനമന്ത്രി സർക്കാർ വക 2 ലക്ഷവും ആണ് , കാണാതായവരുടെ കുടുംബത്തിനുള്ള സഹായം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മരിച്ചെന്ന് ഉറപ്പ് വരുത്തിയ തിരുവനന്തപുരം ജില്ലയിലെ 25 കുടുംബങ്ങൾക്കാണ് സഹായം നൽകിയത്. ദുരിതബാധിതർക്കായി എല്ലാ സഹായവും സർക്കാർ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
