➡ജോയ് മാത്യുവിന്റെ തിരക്കഥയും മമ്മൂട്ടി എന്ന അഭിനേതാവിന്റെ കൂട്ടുകെട്ടും തന്നെയാണ് ഈ ചിത്രത്തിന്റെ സവിശേഷത.
➡K K എന്ന കൃഷ്ണകുമാർ ആയി ഒറ്റയ്ക്ക് ജീവിതം അടിച്ചു പൊളിക്കുന്ന നായകനായി മമ്മൂട്ടിയും നായകന്റെ കൂട്ടുകാരനായ ജോയ് മാത്യുവിന്റെ മകൾ ശ്രുതിയും ഊട്ടിയിൽ നിന്നും കോഴിക്കോട്ടേക്ക് നടത്തുന്ന ഒരു റോഡ് മൂവി ആയും ഇതിനെ കാണാം.
➡ മകൾ യാത്ര ചെയ്യുന്നത് ആത്മമിത്രത്തിനൊപ്പം ആയിരുന്നു എങ്കിലും ഒരച്ഛൻ അനുഭവിക്കുന്ന ആത്മസംഘർഷത്തെ ഇന്നത്തെ ലോകത്തിനൊപ്പം ചേർന്ന് വരച്ചു കാട്ടാൻ ഈ ചിത്രത്തിന് നന്നായി സാധിച്ചു.
➡മുത്തുമണി അമ്മയായി ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം , ഒരമ്മയ്ക്ക് ഇന്നത്തെ സമൂഹത്തോട് പറയാനുള്ളതെല്ലാം അവർ ആ ക്ലൈമാക്സിൽ പറഞ്ഞു.
➡ആ യാത്രയിൽ നമ്മൾ K K യെ എങ്ങനെ മനസ്സിലാക്കി എന്നത് നമ്മുടെ ഓരോരുത്തരുടേയും ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന കപട സദാചാര ബോധത്തിന്റെ തെളിവാണ്. പിന്നെ KK യെ കൊണ്ട് അങ്ങനെ തോന്നിപ്പിക്കാൻ മമ്മൂക്ക എന്ന പ്രതിഭയ്ക്ക് ഇതൊക്കെ നിസാരം.
➡ശക്തമായ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നെടുംതൂൺ
ഗിരീഷ് ദാമോധർ എന്ന നവാഗതനായ സംവിധായകന്റെ മികവും ചിത്രത്തെ മനോഹരമാക്കി
➡പുതുമകളും മനോഹരമായ ദ്യശ്യങ്ങൾകൊണ്ടും സാമൂഹിക സാഹചര്യങ്ങളെ ആവിഷ്കരിച്ചു കൊണ്ടും കടന്നു പോകുന്ന ആദ്യ പകുതിയും 
നമ്മുടെ ധാർമ്മിക ബോധത്തേയും സദാചാര കപടതയേയും ചോദ്യം ചെയ്യുന്ന രണ്ടാം പകുതിയും വളരെ മികച്ചു തന്നെ നിന്നു

➡ചളിയും നർമ്മ മുഹൂർത്തങ്ങളും അരച്ച് ചേർക്കാതെ തന്നെ ഈ കൊച്ചു ചിത്രത്തിന് പറയാനുള്ളതെല്ലാം നന്നായി തന്നെ പറഞ്ഞിട്ടുണ്ട് . ഒരു എന്റർടെയ്ൻമെന്റ് പ്രതീക്ഷിച്ച് പോകുന്നവർക്ക് ചിലപ്പോൾ ഇത് ലാഗായ് തോന്നിയേക്കാം

➡നാല് മാസത്തിനിടയിൽ മമ്മൂക്കയുടെ മൂന്നാമത്തെ ചിത്രമാണിത് , ഒരുപക്ഷേ മമ്മൂട്ടി എന്ന അഭിനേതാവിനെ പരമാവധി ഉപയോഗിക്കുന്ന ചിത്രങ്ങൾ കാണാനാകും പ്രേക്ഷകർക്കും താൽപര്യം
my rating :- 2.75/5