ഐപി‌എല്ലില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി കഗിസോ റബാഡ

cricket sports

ഷാര്‍ജയില്‍ നടന്ന ഐ‌പി‌എല്‍ 2020 ലെ 23 ആം മത്സരത്തില്‍ സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍‌സിനെ (ആര്‍‌ആര്‍) തോല്‍പ്പിച്ച ദില്ലി ക്യാപിറ്റല്‍സ് പോയിന്റ് നിലയില്‍ ഒന്നാമതെത്തി. കൂടാതെ ഈ മത്സരത്തിലൂടെ കഗിസോ റബാഡ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. കഴിഞ്ഞ 20 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ കുറഞ്ഞത് ഒരു വിക്കറ്റെങ്കിലും കഗിസോ റബാഡ സ്വന്തമാക്കിയാണ് പുതിയ റെക്കോഡ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാര്‍ന്ന രണ്ടാമത്തെ ബൗളറായി റബാഡ മാറി. ബ്രാവോ ആണോ ഈ നേട്ടത്തില്‍ ഒന്നാമന്‍.

6 ഐ‌പി‌എല്‍ മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ നേടിയ കഗിസോ റബാഡ മികച്ച ഫോമിലാണ്. 4/24 എന്നതാണ് ഈ സീസണിലെ മികച്ച നേട്ടം ഉള്‍പ്പെടെ, 12.33 ശരാശരി ആണ് ഈ ദില്ലി ക്യാപിറ്റല്‍സ് താരത്തിന് ഉള്ളത്. ഈ സീസണില്‍ 11 വിക്കറ്റുമായി മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കന്‍ പേസറിന് തൊട്ട് പുറകില്‍ ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *