ഐപിഎൽ : നാണം കെട്ടു മലിംഗ; കളി മതിയാക്കുന്നു ;

cricket sports

കൊളംബോ: യോർക്കർ രാജകുമാരനായിരുന്ന ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ ക്രിക്കറ്റിനോട് വിടപറയാനൊരുങ്ങുന്നു. ദേശീയ ടീമില്‍ നിന്നു പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മലിംഗയ്ക്ക് മികച്ച അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെടുക്കാന്‍ കാരണമെന്നാണ് വിവരം.

വരുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ലങ്കന്‍ ടീമില്‍ തന്നെ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ഉപദേഷ്ടാവായി ടീമിനൊപ്പം ചേരാമെന്നും മലിംഗ അറിയിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യക്കെതിരായ ട്വന്റി20 പരമ്ബരയ്ക്കു ശേഷം താരം ലങ്കന്‍ ടീമില്‍ എത്തിയിട്ടില്ല.

ലങ്കക്ക് വേണ്ടി മൂന്നു ഫോര്‍മാറ്റിലുമായി 492 വിക്കറ്റുകള്‍ മലിംഗ വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലിലെ മികച്ച ബൗളറായിരുന്ന മലിംഗയെ താരലേലത്തില്‍ സ്വന്തമാക്കാന്‍ ടീമുകളൊന്നും തയ്യാറായിരുന്നില്ല. മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു മലിംഗ.

Leave a Reply

Your email address will not be published. Required fields are marked *