ദക്ഷിണാഫ്രിക്കയിലെ വിജയത്തിനു പിന്നാലെ ഏകദിനത്തില്‍ ഒന്നാം റാങ്കുമായി ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തില്‍ 73 റണ്‍സിന്റെ വിജയം സ്വന്തമാക്കിയതോടെ ടീം പരമ്ബര 4-1 നു ജയിച്ചിരുന്നു. ഒരു മത്സരം കൂടി അവശേഷിക്കുമ്പോളാണ് ഈ വിജയം. 122 പോയിന്റുകളോടെ ദക്ഷിണാഫ്രിക്കയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത് . 121 പോയിന്റില്‍ നിന്ന് 118 പോയിന്റിലേക്ക് ദക്ഷിണാഫ്രിക്ക പിന്തള്ളപ്പെട്ടു
പരമ്ബര ആരംഭിക്കുമ്ബോള്‍ ഇന്ത്യയ്ക്ക് 119 പോയിന്റായിരുന്നു ഉണ്ടായിരുന്നത് . ദക്ഷിണാഫ്രിക്കയ്ക്ക് 2 പോയിന്റ് പിന്നിലായി സ്ഥിതി ചെയ്ത ഇന്ത്യ 4-2 അല്ലെങ്കില്‍ അതില്‍ മെച്ചപ്പെട്ട രീതിയില്‍ പരമ്ബര ജയിക്കാനായാല്‍ ഒന്നാം സ്ഥാനം ഉറപ്പായിരുന്നു.