എല്ലാ കണ്ണുകളും ത്രിപുരയിലേക്കു , ചെങ്കൊടി വാഴുമോ വീഴുമോ , 25 വര്‍ഷം പാറിക്കളിച്ച ചെെങ്കാടി ഇക്കുറി താഴ്ത്തിക്കെേട്ടണ്ടി വരുമോയെന്ന അനിശ്ചിതത്വത്തില്‍ ശനിയാഴ്ച ത്രിപുര തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നു.
തങ്ങള്‍ പൂര്‍ണ ശുഭാപ്തി വിശ്വാസത്തിലാണെന്ന് സി.പി.എം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജന്‍ദര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്ത് എട്ടാം ഇടതുപക്ഷ മന്ത്രിസഭ വരുമെന്നതില്‍ സംശയമില്ല. ത്രിപുരയുടെ വിജയത്തോടെ എന്‍.ഡി.എ സര്‍ക്കാരിനെതിരേയുള്ള ജനവികാരം കൂടുതല്‍ ശക്തമാകുമെന്നും ബിജന്‍ദര്‍ ചൂണ്ടിക്കാട്ടി.
മുന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി വോട്ടിംഗ് ശതമാനം നന്നേ കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാവുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ത്രിപുരയിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് ഏറെ ഗുണം ചെയ്തുവെന്നാണ് ബി.ജെ.പി പക്ഷം. മാറ്റത്തിന് തയ്യാറാവൂ എന്ന തങ്ങളുടെ പ്രചാരണം ജനങ്ങള്‍ ഏറ്റെടുത്തതായി ബി.ജെ.പി ത്രിപുര യൂണിറ്റ് പ്രസിഡന്റ് ബിപ്ലബ് കുമാര്‍ പ്രതികരിച്ചു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ബി.ജെ.പി ഇത്തവണ ഭരണത്തിലേറുമെന്ന് ബിപ്ലബ് അവകാശപ്പെട്ടു.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വിധിയെഴുതിയപ്പോള്‍ ത്രിപുരയിലെ പ്രാദേശിക എക്സിറ്റ് പോള്‍ ഫലങ്ങള്‍ സി.പി.എമ്മിന്റെ ഭരണത്തുടര്‍ച്ച തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. 33 സീറ്റ് നേടി സി.പി.എം അധികരത്തില്‍ വരുമെന്നും ബി.ജെ.പിക്ക് ഏഴ് സീറ്റ് മാത്രമേ ലഭിക്കുകയുള്ളൂവെന്നും ഇവിടെ നിന്നുള്ള എക്സിറ്റ് പോളുകള്‍ മുന്നോട്ട് പറയുന്നു. അറുപത് മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചിത്രം ശനിയാഴ്ച 12 മണിയോടെ വ്യക്തമാവും. എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.
2008 ലും 2013 ലും നടന്ന തിരഞ്ഞെടുപ്പില്‍ 92 ശതമാനത്തോളമായിരുന്നു വോട്ടിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ 74 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ത്രിപുരയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിയില്‍ നിന്ന് ഇത്രവലിയ വെല്ലുവിളി സി.പി.എമ്മിന് നേരിടേണ്ടി വന്നത്. ബി.ജെ.പി ഇതുവരെ ഒറ്റയ്ക്കാണ് സംസ്ഥാനത്ത് മത്സരിച്ചത്. എന്നാല്‍ ഇത്തവണ ഐ.പി.എഫ്.ടിയുമായി ചേര്‍ന്ന് പോരിനിറങ്ങിയതും ബി.ജെ.പിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ശക്തമായ സുരക്ഷാ സാന്നിധ്യത്തില്‍ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. ത്രിപുരയ്ക്കൊപ്പം മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളുടെ ഫലവും നാളെ പുറത്ത് വരും.
കേരളം വിട്ടാല്‍ രാജ്യത്തെ മറ്റൊരു കമ്യൂണിസ്റ്റ് തുരുത്തായ ത്രിപുര ബി.ജെ.പിക്ക് അടിയറവെക്കേണ്ടിവന്നാല് അത് ദേശീയ രാഷ്ട്രീയത്തിലും സി.പി.എമ്മിലും ദൂരവ്യാപക പ്രത്യാഘാതങ്ങളാണുണ്ടാക്കുക. ഇതിനകം പുറത്തുവന്ന രണ്ട് എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചത് ത്രിപുരയിലെ ഇടതുപക്ഷ ഭരണം കടപുഴകുമെന്നാണ്.
ശനിയാഴ്ച വോെട്ടണ്ണല്‍ നടക്കുന്ന മേഘാലയയിലും നാഗാലാന്‍ഡിലും എന്‍.ഡി.എ മുന്നണി ആധിപത്യം നേടുമെന്നും എക്സിറ്റ്പോള്‍ പ്രവചിച്ചിട്ടുണ്ട്. ത്രിപുരയില്‍ 60 അംഗ സഭയിലെ 59 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ശനിയാഴ്ച പുറത്തുവരുന്നത്. സി.പി.എം സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ഒരു സീറ്റിലെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 12ലേക്ക് മാറ്റിയിരുന്നു. 35-45 സീറ്റുകള്‍ ബി.ജെ.പി സഖ്യത്തിന് കിട്ടുമെന്നാണ് ഒരു ചാനലിെന്റ എക്സിറ്റ് പോള്‍ ഫലം.
ഇടതുപക്ഷത്തിന് 14-23 സീറ്റും ഇവര്‍ പ്രവചിക്കുന്നു. ഒരു സീറ്റ് മറ്റുള്ളവരും േനടും.സീ വോട്ടര്‍ നടത്തിയ എക്സിറ്റ് പോളില്‍ കടുത്ത മത്സരമായിരിക്കുമെന്നാണ് വിലയിരുത്തിയത്. ഇടതുപാര്‍ട്ടികള്‍ 26-34 സീറ്റുകള്‍ നേടുേമ്ബാള് ബി.ജെ.പി സഖ്യം 24-32 സീറ്റുകള്‍ നേടുമെന്നാണ് ഇവര്‍ പറയുന്നത്. കോണ്‍ഗ്രസ് രണ്ട് സീറ്റ് നേടുമെന്നും സീ വോട്ടര്‍ കണക്കുകൂട്ടുന്നു.
അതിനിടെ ബിജെപി അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന അങ്കലാപ്പിലാണ് കേരള സംസ്ഥാന ഘടകം. ബിജെപി അധികാരത്തില്‍ വന്നാല്‍ രാഷ്ട്രീയ സമവാക്യങ്ങളിലും പാര്‍്ട്ടി നയങ്ങളിലും മാറ്റം വരുത്തേണ്ടിവരുമോ എന്നതാണ് കേരളഘടകത്തിന്റെ ആശങ്കയ്ക്ക് കാരണം. ഇതിന് ആക്കം കൂട്ടുന്ന പ്രതികരമാണ് ത്രിപുരയിലെ സിപിഎം ഘടകത്തില്‍ നിന്നും ഉയര്‍ന്നുവരുന്നത്.
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് സിപിഎം ത്രിപുര ഘടകം പ്രതികരിച്ചു. ഇതൊടൊപ്പം സിപിഎമ്മിന്റെ ഭാവി പ്രവര്‍ത്തനങ്ങളെയും സ്വാധിനിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും സിപിഎം സംസ്ഥാന നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.
ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നാല്‍ സിപിഎമ്മിന്റെ രാഷ്ട്രീയ നയങ്ങളില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ നിരവധി ചോദ്യങ്ങള്‍ നേതൃത്വത്തിനുള്ളില്‍ തന്നെ ഉയര്‍ന്നുവരാന്‍ ഇടയാക്കുമെന്ന് സിപിഎം വ്യക്തമാക്കുന്നു. ബംഗാളിലെ തെരഞ്ഞടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ബംഗാള്‍ പാര്‍ട്ടിയുടെ നിലപാട് പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ശക്തിപ്രാപിക്കും. ബംഗാള്‍ ഘടകവും ത്രിപുര ഘടകവും കോണ്‍ഗ്രസ് സഖ്യം വേണമെന്ന നിലപാട് ഒരേ സ്വരത്തില്‍ ആവര്‍ത്തിക്കുന്നതോടെ വെട്ടിലാവുക കേരള ഘടകമായിരിക്കുമെന്നും വിലയിരുത്തുന്നു.
ഹൈദരബാദില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി ശക്തമായ വാദപ്രതിവാദങ്ങളായിരിക്കും അരങ്ങൊരുങ്ങുക. അവിടെ കേരളഘടകത്തിന് നിലവില്‍ ലഭിച്ചിരിക്കുന്ന മേല്‍ക്കൈ തുടരാന്‍ കഴിയുമോ എന്ന് സംശയങ്ങളും ബാക്കിയാകും. ത്രിപുര തെരഞ്ഞടുപ്പ് പ്രചാരണരംഗത്ത് കേരളത്തില്‍ നിന്നുള്ള ഒരു നേതാക്കളെയും ക്ഷണിച്ചിരുന്നില്ല. തെരഞ്ഞടുപ്പ് ദിവസം കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ വിജയാശാംസകള്‍ നേര്‍ന്നതല്ലാതെ മറ്റൊരു ഇടപെടുലുമുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.