തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍പ്പെട്ട് മന്ത്രിസ്ഥാനം നഷ്മായ എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേയ്ക്ക്. ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെയാണ് മന്ത്രി സഭയിലേക്ക് തിരിച്ചു വരുന്നത് . വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന. എകെ ശശീന്ദ്രന്‍ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയനാണ്. ഫോണ്‍കെണി കേസിനെ തുടര്‍ന്ന് പത്ത് മാസത്തോളം എകെ ശശീന്ദ്രന്‍ മന്ത്രിപദത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ഫോണ്‍കെണി കേസില്‍ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തക നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. പരാതിയില്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ നിലപാട് അംഗീകരിക്കുന്നതായി വ്യക്തമാക്കിയാണ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.
കോടതി വിധി അനുകൂലമായാല്‍ ശശീന്ദ്രന് അനുകൂലമായല്‍ അദ്ദേഹം മന്ത്രിയാകുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശശീന്ദ്രന് മന്ത്രിയാകുന്നതില്‍ തടസമില്ലെന്നായിരുന്നു കോടതി വിധി വന്നതിന് ശേഷവും അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും, തുടര്‍നടപടികളുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കിയത്.