എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

politics

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പ്രതികളുടെ പക്കല്‍ നിന്നും ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ സഹായത്തോടെയാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുക.

അതേസമയം ഈന്തപ്പഴ വിതരണം സംബന്ധിച്ച്‌ സാമൂഹിക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ടി വി അനുപമയെ ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കറുടെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് കോണ്‍സുലേറ്റ് നല്‍കിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തതെന്നാണ് അനുപമ മൊഴി നല്‍കിയത്. ഇത് സംബന്ധിച്ചും ശിവശങ്കറില്‍ നിന്നും കസ്റ്റംസ് വിശദീകരണം തേടും

Leave a Reply

Your email address will not be published. Required fields are marked *