കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്നു വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിയോടെ കസ്റ്റംസ് ഓഫീസിലെത്താന്‍ നിര്‍ദേശം നല്കി. വെള്ളിയാഴ്ച 11 മണിക്കൂറോളം ചോദ്യംചെയ്ത ശേഷം രാത്രി പത്തോടെ അദ്ദേഹത്തെ വിട്ടയച്ചിരുന്നു. എന്നാല്‍, ഇന്നത്തെ ചോദ്യം ചെയ്യാല്‍ അതീവ നിര്‍ണായകമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് അഭ്യൂഹം ശക്തമാണ്.
യുഎഇ കോണ്‍സുലേറ്റ് എത്തിച്ച ഈന്തപ്പഴം വിതരണം ചെയ്തതിന് പിന്നിലും താനാണെന്ന് ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. താന്‍ നിര്‍ദ്ദേശിച്ച പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ചടങ്ങിന്റെ ഉദ്ഘാടനം നടത്തിത്. കോണ്‍സുലേറ്റിലെത്തിയ 17,000 കിലോ ഈന്തപ്പഴത്തിലെ 7,000 കിലോ കാണാതായതിനെക്കുറിച്ചും സ്വപ്നയുടെ വമ്ബിച്ച സ്വത്തുക്കളെപ്പറ്റിയും തനിക്കൊന്നുമറിയില്ലെന്ന നിലപാടിലാണ് ശിവശങ്കര്‍. സ്വപ്നയ്ക്ക് കമ്മീഷനായി കിട്ടിയ തുക ഡോളറാക്കി മാറ്റിയതിലും ശിവശങ്കറിന്റെ കയ്യുണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം.എന്നാല്‍, ഈ കാര്യവും ശിവശങ്കര്‍ നിഷേധിക്കുകയാണ് ചെയ്തത്. ശിവശങ്കറിന്റെ അറിവോടെ സ്വപ്ന ലോക്കറില്‍ സൂക്ഷിച്ച 30 ലക്ഷത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോഴും ശിവശങ്കര്‍ കൃത്യമായി മറുപടി നല്‍കിയില്ല