ഉത്തര്‍പ്രദേശിലെ
ഗോരഖ്പുര്‍, ഫുല്പുര് ലോകസഭാ മണ്ഡലങ്ങളിൽ വോെട്ടണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ഫലം ഉച്ചയോടെ അറിയാനാവുമെന്നു തിരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു. ബിഹാറിലെ അരാരിയ ലോക്സഭ മണ്ഡലത്തിലെയും ജനവിധി ഇന്നുച്ചയോടെ അറിയാം .
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം രാജിവെച്ച ഗോരഖ്പുര്‍, ഫുല്പുര് ലോക്സഭ സീറ്റുകളിലേക്കാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്. ഗോരഖ്പുരില്‍ പത്ത് സ്ഥാനാര്‍ഥികളും ഫുല്‍പുരില്‍ 22 സ്ഥാനാര്‍ഥികളുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
ഗോരഖ്പുരില്‍ 43ഉം ഫുല്‍പുരില്‍ 37.39ഉം ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ചില ബൂത്തുകളില്‍ വോട്ടുയന്ത്രങ്ങള്‍ക്ക് തകരാറുണ്ടെന്ന പരാതി ഉയര്‍ന്നെങ്കിലും വോെട്ടടുപ്പിന് തടസ്സമാവാതെ ഉടനടി പുതിയതെത്തിച്ച് പുനഃസ്ഥാപിച്ചു.
ബിഹാറിലെ അരാരിയ ലോക്സഭ മണ്ഡലത്തിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പിൽ 57 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. മുഹമ്മദ് തസ്ലിമുദ്ദീന് എം.പിയുടെ മരണത്തെ തുടര്‍ന്നാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്.