ഉനദ്ഘട് വിലയേറിയ ഇന്ത്യന്‍ താരം

cricket indian sports

ബംഗളുരു: ഐ.പി.എല്‍ 11-ാം സീസണിലേക്കുള്ള താരലേലം സമാപിച്ചു. 11.5 കോടി രൂപയെറിഞ്ഞു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ഇന്ത്യന്‍ പേസര്‍ ജയ്ദേവ് ഉനാദ്കട്ടാണ് ലേലത്തിന്റെ രണ്ടാം ദിനമായ ഇന്നലെ താരമായത്. പ്രമുഖരെ പിന്തള്ളി സീസണിലെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഇതോടെ ജയ്ദേവിന്റെ പേരിലായി.

ജയ്ദേവിനെ കൂടാതെ രണ്ടാംദിനം ശ്രദ്ധേയരായത് 7.2 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് ഇലവനിലെത്തിയ ഓസ്ട്രേലിയന്‍ പേസര്‍ ആന്‍ഡ്രൂ ടൈ, 6.2 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ കര്‍ണാടക സ്പിന്നര്‍ ഗൗതം, നാലു കോടി രൂപയ്ക്ക് പഞ്ചാബിലെത്തിയ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ മുജീബ് സാദ്രാന്‍ തുടങ്ങിയവരാണ്. വിലക്കിനുശേഷം മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങള്‍ക്ക് സ്വന്തമാക്കാവുന്ന 25 താരങ്ങളെയും കൂടാരത്തിലെത്തിച്ചു.65 കോടി രൂപയാണ് ചെന്നൈ ചെലവിട്ടത്. സണ്‍റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി ഡെയര്‍ ഡെവിള്‍സുമാണ് അനുവദിച്ചിരിക്കുന്ന ആളെണ്ണം പൂര്‍ത്തിയാക്കിയ മറ്റു രണ്ടു ടീമുകള്‍. ഏറ്റവും കുറച്ച്‌ തുകയുമായി ലേലത്തിനെത്തിയ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് 24 താരങ്ങളെ വാങ്ങി. ലേലത്തില്‍ ഏറ്റവും കുറച്ച്‌ താരങ്ങളെ സ്വന്തമാക്കിയതു കൊല്‍ക്കത്തയാണ്. 19 താരങ്ങളെയാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത് .

ആദ്യ ദിനത്തില്‍ ടീമുകള്‍ കൈവിട്ട ക്രിസ് ഗെയിലിനെ അടിസ്ഥാന വിലയായ രണ്ട് കോടിക്ക് കിങ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *