ഇന്‍സ്റ്റഗ്രാം അവരുടെ ഇന്ത്യയിലെ യൂസര്‍മാര്‍ക്കുള്ള വാര്‍ഷിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു . ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊയ്‌ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് 2017 ലെ മോസ്റ്റ് എംഗേജ്ഡ് അക്കൗണ്ടായി തിരഞ്ഞെടുത്തത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളും ഇഷ്ടങ്ങളും കണക്കിലെടുത്താണ് പുരസ്കാരം. 1,92,00,000 ഫോളോവേഴ്സാണ് കൊഹ്ലിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. കഴിഞ്ഞ വര്‍ഷം താരത്തിന്റെ എല്ലാ പോസ്റ്റുകള്‍ക്കും ആയിരക്കണക്കിന് കമന്റുകളും ലൈക്കുകളുമാണ് ലഭിച്ചത്.
ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിനുള്ള പുരസ്കാരം ബോളിവുഡ് നായിക ദീപികാ പദുകോൺ സ്വന്തമാക്കി. 2,24,00,000 ഫോളോവേഴ്സ് ദീപികക്കുണ്ട്. പ്രിയങ്കാ ചോപ്രക്ക് 2,20,00,000വും ആലിയ ഭട്ടിന് 2,00,00,000യും ഫോളോവേഴ്സ് ഇന്‍സ്റ്റയിലുണ്ട്. 2017ല്‍ ഏറ്റവു കൂടുതല്‍ ഫോളോവേഴ്സ് നേടിയ അക്കൗണ്ടിനാണ് ‘മോസ്റ്റ് ഫോളോവ്ഡ് അക്കൗണ്ട്’ പുരസ്കാരം.
ഷാഹിദ് കപൂറിന്റെ സഹോദരനായ ഇഷാന്‍ ഖട്ടറിന്റെ അക്കൗണ്ടാണ് ‘എമര്‍ജിങ് അക്കൗണ്ടായി’ തിരഞ്ഞെടുത്തത്. 2017ല്‍ ഇഷാന് 190,000ത്തോളം ഫോളോവേഴ്സിനെ ലഭിച്ചു.