കലാഭവന്‍ മണിയുടെ ജീവിതാനുഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. രാജാമണിയാണ് സിനിമയിൽ കലാഭവൻ മണിയെ അവതരിപ്പിക്കുന്നത്.കലാഭവന്‍ മണിയുടെ ജീവിതകഥയല്ലെന്നും എന്നാല്‍ മണിയുടെ ജീവിതം നേരിട്ടുകണ്ട ആളെന്നതരത്തില്‍ സിനിമയില്‍ അദ്ദേഹത്തിന്റെ ജീവിതം സ്വാധീനിച്ചിട്ടുണ്ടെന്നും വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ദാരിദ്രത്തിന്റെ തീച്ചൂളയില്‍ നിന്ന് ജീവിതം വെട്ടിപ്പിടിച്ച മണിയെപോലെ തന്നെയാണ് തന്റെ സിനിമയിലെ നായകനുമെന്ന് വിനയന്‍ പറഞ്ഞിരുന്നു.
ഇപ്പോൾ ലൊക്കേഷനിലുണ്ടായ അനുഭവം പറയുകയാണ് നായകനായി അഭിനയിക്കുന്ന രാജാമണി.ആദ്യമൊന്നും ഞാൻ അത്ര സീരിയസ് അല്ലായിരുന്നു.എന്നാൽ ഷൂട്ടിങ്ങ് തുടങ്ങി കഴിഞ്ഞതിനു ശേഷം മണിച്ചേട്ടന്റെ ആത്മാവ് എന്റെ ചുറ്റുമുളളത് പോലെ തോന്നി.ഓരോ സീനിനുകൾ ചെയ്യുമ്പോഴും മണി ചേട്ടൻ അവിടെ ഉള്ളത് പോലെ സെറ്റിൽ ഉള്ളവർക്കും തോന്നിയെന്നും രാജാമണി കൂട്ടിച്ചേർക്കുന്നു.
വിലക്കുകളില്ലാതെ വിനയന്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ കലാഭവന്‍ മണിയുടെ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന പ്രമേയമാണെന്നതിനാല്‍ ഏവരും വളരെ പ്രതീക്ഷയോടാണ് കാത്തുനില്‍ക്കുന്നത്.