ന്യൂഡല്‍ഹി: ഇന്ത്യ സന്ദർശിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഓലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഹൈദരബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.ഇരുരാജ്യങ്ങളും തമ്മിലുള്ളത് ദൃഢമായ ബന്ധമാണെന്ന് മോദി പറഞ്ഞു. പ്രതിരോധം, സുരക്ഷ എന്നീ വിഷയത്തിലേക്ക് വരുമ്പോൾ അതിര്‍ത്തികള്‍ ദുരുപയോഗം ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല. നേപ്പാളില്‍ ജലഗതാഗതവും റെയില്‍ഗതാഗതവും മെച്ചപ്പെടുത്താന്‍ ഇന്ത്യ സഹകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു .
ഇന്ത്യയുമായുള്ള ബന്ധത്തിന് നേപ്പാള്‍ വളരയെധികം പ്രധാന്യമാണ് നല്‍കുന്നതെന്ന് കെ.പി ഓലി പറഞ്ഞു.നേപ്പാളിന്റെ വികസനത്തില്‍ ഇന്ത്യന്‍ സംഭാവനയുടെ വളരെ നീണ്ട ചരിത്രമുണ്ട്. ഭാവിയിലും നേപ്പാളിന്റെ വികസനത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.