ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബെനിന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് കടല്െക്കാള്ളക്കാര് തട്ടിെയടുത്ത 22 ഇന്ത്യക്കാരുള്‍പ്പെടെ യുള്ള കപ്പല്‍ വിട്ടയച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ട്വീറ്റ് ചെയ്തു.
നാവികരുള്‍പ്പെടുന്ന കപ്പല്‍ ഇന്നു വിട്ടയച്ചു. ഫെബ്രുവരി ഒന്നിന് ആഫ്രിക്കന്‍ അതിര്‍ത്തിയിലെത്തിയ കപ്പല്‍ കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്യുകയായിന്നുവെന്നും അവര്‍ ആവശ്യെപ്പട്ട പണം നല്‍കിയാണ് കപ്പല്‍ മോചിപ്പിച്ചതെന്നും ഹോങ്കോങ്ങിലെ കമ്ബനി അറിയിച്ചു.
13,500 ടണ്‍ പെട്രോള്‍ വഹിച്ചുകൊണ്ടുള്ള മൈറന്‍ എക്സ്പ്രസ് എന്ന എണ്ണക്കപ്പലാണ് കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്തത്. ക്യാപ്റ്റനുമായി ആശയ വിനിമയം നടത്തി. ജീവനക്കാരെല്ലാം സുരക്ഷിതരാണ്. കപ്പല്‍ തിരികെ യാത്ര തുടങ്ങിയെന്നും കമ്ബനി അറിയിച്ചു.