ഇതാണോ മലയാളികളുടെ സംസ്‌കാരം?ഹൃദയം പൊട്ടി ,മൈസ്റ്റോറി സംവിധായിക

film news home-slider movies

 

 

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഡിസ്‌ലൈക്ക് ഉള്ള വീഡിയോ എന്ന റെക്കോർഡ് പൃഥ്വിരാജ് – പാർവതി ടീമിന്റെ മൈസ്റ്റോറി എന്ന മൂവിയിലെ ഗാനം സ്വന്തമാക്കിയിരിക്കുകയാണ് , ഇതിനെ പറ്റി ചിത്രത്തിന്റെ സംവിദായിക റോഷ്‌നി ദിനകര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ ചെയ്യണമെന്ന് മാത്രമാണ് ഞാനാഗ്രഹിച്ചത്. അതിനായി ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാകുന്നില്ല. ഡിസ്‌ലൈക്കുകളെ കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. അതേക്കുറിച്ച് ഒന്നും പറയാനില്ല. പക്ഷേ, ഇതാണോ മലയാളികളുടെ സംസ്‌കാരം എന്നോര്‍ത്ത് ദു:ഖം തോന്നുന്നുണ്ട്’

മൈ സ്റ്റോറി’യ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണ്. അത് പെയ്ഡാണ്. ഒരേതരത്തിലുള്ള കമന്റുകള്‍ ധാരാളമായി കോപ്പി പേസ്റ്റ് ചെയ്യുന്നതായി കാണാം. എന്നാല്‍, ആരാണ് ഇതിനു പിന്നിലെന്ന് എനിക്കറിയില്ല. അറിയണമെന്നുമില്ല. പാട്ടിന് ലഭിച്ച ഡിസ്ലൈക്കുകളെ കുറിച്ചല്ല, നമ്മുടെ സംസ്‌കാരത്തെ കുറിച്ചാണ് എനിക്ക് ദുഖം തോന്നുന്നത്. ഒരു സ്ത്രീയ്‌ക്കെതിരെ ഇത്രയും മോശമായ കമന്റുകളിടാന്‍ എങ്ങനെയാണ് സാധിക്കുന്നത്.

ഞാനൊരു സ്ത്രീയാണ്. എന്റെ പേജില്‍ പോലും വന്ന് മറ്റൊരു സ്ത്രീയെ കുറിച്ച് പറയാന്‍ പോലുമറയ്ക്കുന്ന തരത്തിലുള്ള കമന്റുകളാണിടുന്നത്. പാര്‍വതിയ്‌ക്കെതിരെ എന്നല്ല ഒരു സ്ത്രീയ്‌ക്കെതിരെയും, അവള്‍ എത്ര മോശപ്പെട്ടവരായാലും, ഇത്തരം കമന്റുകളിടരുതെന്നും റോഷ്ണി വ്യക്തമാക്കി.

മൈ സ്റ്റോറിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ മമ്മൂക്കയുടെ ഫാന്‍സ് ആണെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് വ്യക്തിപരമായി അറിയുന്ന ആളാണ് മമ്മൂക്ക. ജീവിതത്തില്‍ അദ്ദേഹത്തെ പോലെ മാന്യനായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. പതിറ്റാണ്ടുകളായി പൊതുജനമധ്യത്തില്‍ നില്‍ക്കുന്ന അദ്ദേഹത്തെ കുറിച്ച് മോശമായതൊന്നും നാം കേട്ടിട്ടില്ല. മമ്മൂട്ടി ഫാന്‍സ് എന്ന് പറയുന്നത് മമ്മൂക്കയെ പ്രതിനിധീകരിക്കുന്ന ആളുകളാണ്. അദ്ദേഹത്തെ റെപ്രസന്റ് ചെയ്യുന്നു എന്ന് കരുതുന്നവര്‍ക്ക് ഒരിക്കലും ഇത്രയും മോശമായ രീതിയില്‍ ഒരു സ്ത്രീയ്‌ക്കെതിരെ സംസാരിക്കാനാകുമെന്ന് തോന്നുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *