ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമായി 11ാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഐ പി എല്‍ കമ്മീഷണര്‍ രാജീവ് ശുക്ലയാണ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ഏപ്രില്‍ ഏഴിന് മുംബൈയിലാണ് ആദ്യ മത്സരം നടക്കുക. മെയ് 27ന് മുംബൈയിലാണ് ഫൈനല്‍ മത്സരം നടക്കുക.
ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ഐ പി എല്ലിന്റെ ഉദ്ഘാടന ചടങ്ങ് ഏപ്രില്‍ ആറിന് മുംബൈയില്‍ വെച്ച് തന്നെ നടക്കും. നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ ഐ പി എല്‍ വരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഐ പി എല്‍ സംപ്രേക്ഷണാവകാശം നേടിയെടുത്ത സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് വിവിധ പരിപാടികളാണ് ഐ പി എല്ലിനോടനുബന്ധിച്ച് സംപ്രേക്ഷണം ചെയ്യുക. മത്സരസമയത്തിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. വൈകീട്ട് നടക്കുന്ന മത്സരം 5.30നാക്കിയപ്പോള്‍ എട്ട് മണിക്ക് നടന്നിരുന്ന മത്സരം ഒരു മണിക്കൂര്‍ നേരത്തെയാക്കും.
‘ സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് ഇതാവശ്യപ്പെടുകയായിരുന്നുവെന്നും ഗവേണിംഗ് കൗണ്‍സില്‍ അത് അംഗീകരിച്ചുവെന്നും രാജീവ് ശുക്ല പറഞ്ഞു. എന്തായാലും ഇന്ത്യയിലെ ക്രിക്കറ്റ് പൂരത്തിന് വേണ്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.