ആരാധകരെ നിരാശപ്പെടുത്തി ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ കളി സമനിലയിൽ ,

home-slider kerala sports

കൊല്‍ക്കത്ത: ഇന്നു നടന്ന ബ്ലാസ്​റ്റേഴ്​സ്​-​കൊൽക്കൊത്ത നിര്‍ണായക മല്‍സരം വിരസമായ സമനിലയില്‍. മല്‍സരത്തില്‍ രണ്ട്​ തവണ ഗോൾ നേടി മുന്നിലെത്തിയെങ്കിലും അത്​ നില നിര്‍ത്താന്‍ ബ്ലാസ്​റ്റേഴ്​സിനായില്ല.34ാം മിനിട്ടില്‍ ഗുഡിയോണ്‍ ബാള്‍ഡ്​ വിന്‍സ​​െന്‍റ ഗോളിലുടെ ബ്ലാസ്​റ്റേഴ്​സാണ്​ മുന്നിലെത്തിയത്​. 39ാം മിനിട്ടില്‍ ഇംഗ്ലീഷ്​ താരം റയാന്‍ ടൈലര്‍ ഗോള്‍ മടക്കി. ഇതോടെ ആദ്യ പകുതി 1-1ന്​ സമനിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയിലും ബ്ലാസ്​റ്റേഴ്​സാണ്​ ആദ്യം മുന്നിലെത്തിയത്​. ദിമിത്രി ബെര്‍ബോറ്റോവി​​​​െന്‍റ ഗോളിലായിരുന്നു ബ്ലാസ്​റ്റേഴ്​സ്​ മുന്നേറ്റം. 73ാം മിനിട്ടില്‍ ഗോള്‍ തിരിച്ചടിച്ച്‌​ കൊല്‍ക്കത്ത മല്‍സരം സമനിലയിലാക്കി(2-1). മല്‍സരത്തി​​െന്‍റ അവസാന നിമഷങ്ങളില്‍ ചില മികച്ച നീക്കങ്ങള്‍ ബ്ലാസ്​റ്റേഴ്​സ്​ നടത്തിയെങ്കിലും ഗോള്‍ അകന്നു നിന്നു.

എവേ മല്‍സരങ്ങളിലെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക്​ ശേഷമാണ്​ ബ്ലാസ്​റ്റേഴ്​സ്​ ഒരു ടീം സമനിലയില്‍ തളക്കുന്നത്​. പ്ലേ ഒാഫിലെത്താന്‍ രണ്ടു ടീമിനും ​ വിജയം അനിവാര്യമായിരുന്നു. മികച്ച വിജയങ്ങൾക്കുശേഷമുള്ള ഈ സമനില ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത് , ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി ഏറെ നിർണായകമാണ്

Leave a Reply

Your email address will not be published. Required fields are marked *